തിരൂർ ജില്ല ആശുപത്രിയിൽ ഹിമോഫീലിയ ചികിത്സ ക്യാമ്പ്

തിരൂർ: മലബാര്‍ മേഖലയിലെ ഹിമോഫീലിയ രോഗികള്‍ക്കായി തിരൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. ഹിമോഫീലിയ സൊസൈറ്റി കാലിക്കറ്റ് ചാപ്റ്ററി‍​െൻറയും ആലുവ ഹിമോഫീലിയ ചികിത്സ കേന്ദ്രത്തി‍​െൻറയും സഹകരണത്തോടെയായിരുന്നു പരിപാടി. ചികിത്സക്ക് ആവശ്യമായ ഇന്‍ഹിറ്റര്‍ നിർണയവും സെല്‍ഫ് ഇന്‍ഫ്യുഷന്‍ ട്രെയിനിങ്ങും ക്യാമ്പി‍​െൻറ ഭാഗമായി നടന്നു. ജില്ല പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. വി. വിനോദ് അധ്യക്ഷത വഹിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ശിശുരോഗ വിഭാഗം തലവന്‍ ഡോ. അജിത്കുമാർ, ആലുവ ഹിമോഫീലിയ ചികിത്സ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. സുസ്മിത, കാലിക്കറ്റ് ചാപ്റ്റര്‍ സെക്രട്ടറി വി.പി. സാദിഖ്, വി. ഷാജുദ്ദീന്‍, മുജീബ് താനാളൂർ, നാസര്‍ കുറ്റൂര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ജാവേദ് അനീസ് സ്വാഗതവും നഴ്‌സിങ് സൂപ്രണ്ട് എം.എന്‍. രതി നന്ദിയും പറഞ്ഞു. സ്റ്റേഡിയം നശിക്കൽ: തിരൂരിൽ ഇന്ന് കായികപ്രേമികൾ ഒത്തുകൂടുന്നു തിരൂർ: സ്റ്റേഡിയം സംരക്ഷിക്കാൻ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് തിരൂരിൽ വെള്ളിയാഴ്ച കായികപ്രേമികൾ സംഘടിക്കുന്നു. രാവിലെ 7.30ന് സ്റ്റേഡിയത്തിലാണ് യോഗം. പ്രഭാത സവാരി കൂട്ടായ്മയുൾെപ്പടെയുള്ളവരുടെ പിന്തുണയോടെയാണ് പരിപാടി. സ്റ്റേഡിയം നശിക്കുന്നത് സംബന്ധിച്ച് 'മാധ്യമം' വ്യാഴാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ സമൂഹത്തി​െൻറ നാനാതുറകളിൽനിന്ന് പ്രതിഷേധം ഉയർന്നുതുടങ്ങി. തിരൂരിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി സ്റ്റേഡിയം പ്രൊട്ടക്ഷൻ കൗൺസിൽ എന്ന വാട്സ്ആപ് കൂട്ടായ്മ രൂപവത്കരിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് വെള്ളിയാഴ്ചയിലെ യോഗം. സ്റ്റേഡിയം സംരക്ഷണത്തിന്ന് സമര പരിപാടികൾ ആലോചിക്കുന്നതിനാണ് സംഗമം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.