വള്ളിക്കുന്ന്: കാലിക്കറ്റ് സർവകലാശാല നേരിട്ട് നടത്തുന്ന 38ഓളം സ്ഥാപനങ്ങളിലെ അധ്യാപകർ ഉൾപ്പെടെ, 750ഓളം കരാർ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ സെൽഫ് ഫിനാൻസ് കോളജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ഫെബ്രുവരി 14 മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ സത്യഗ്രഹം ആരംഭിക്കും. രണ്ട് വർഷമായി നിലവിലുള്ള കരാർ തൊഴിലാളികളെ പിരിച്ചുവിടണമെന്ന സർക്കാർ ഉത്തരവിനെ തുടർന്നാണ് സിൻഡിക്കേറ്റ് തീരുമാനമെന്നായിരുന്നു ചർച്ചയിൽ അധികൃതർ പറഞ്ഞത്. ധനവകുപ്പ് ഉത്തരവ് സിൻഡിക്കേറ്റ് നടപ്പാക്കിയത് പ്രകാരം കരാർ ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം സ്വാശ്രയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ബാധകമല്ലെന്നും അവർ വ്യക്‌തമാക്കി. പ്രോ വൈസ് ചാൻസലർ ഡോ. പി. മോഹൻ, സിൻഡിക്കേറ്റ് അംഗം കെ.കെ. ഹനീഫ തുടങ്ങിയവരുമായിട്ടാണ് ചർച്ച നടത്തിയത്. മാർച്ച് എസ്.എഫ്.സി.ടി എസ്.എ സംസ്ഥാന സെക്രട്ടറി ഡോ. എ. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. ഇ.എം. പത്മനാഭൻ അധ്യക്ഷത വഹിച്ചു. വി.പി. സോമസുന്ദരൻ, പി.എം. സദാനന്ദൻ, വി. സ്റ്റാലിൻ, എം.പി. റിഷാദ് എന്നിവർ സംസാരിച്ചു. ഫോട്ടോ. കരാർ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ സെൽഫ് ഫിനാൻസ് കോളജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ കാലിക്കറ്റ് സർവകലാശാലയിൽ നടത്തിയ ധർണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.