കെൽടെക്സ്​ അഴിമതി: വിജിലൻസ്​ അന്വേഷണം തുടങ്ങി

ഉയർന്ന പ്രായപരിധി മറച്ചുെവച്ച് എം.ഡിക്ക് നിയമനം മലപ്പുറം: വ്യവസായ വകുപ്പി​െൻറ നിയന്ത്രണത്തിലുള്ള ആതവനാട്ടെ സഹകരണ വീവിങ് യൂനിറ്റായ കേരള ഹൈടെക് ടെക്സ്ൈറ്റൽ കോ-ഓപറേറ്റിവ് ലിമിറ്റഡിൽ (കെൽടെക്സ്) നടന്ന വിവിധ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മലപ്പുറം വിജിലൻസ് അന്വേഷണം തുടങ്ങി. അന്വേഷണസംഘം കെൽടെക്സിൽ എത്തി രേഖകൾ പരിശോധിച്ചു. മറ്റ് രേഖകൾ മലപ്പുറം വിജിലൻസ് ആസ്ഥാനത്ത് എത്തിക്കാൻ കെൽടെക്സ് എം.ഡിയോട് ആവശ്യപ്പെട്ടു. വിജിലൻസ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ടെക്സ്ഫെഡിൽനിന്ന് അച്ചടക്കനടപടിക്ക് വിധേയമായതിനെ തുടർന്ന് പിരിച്ചുവിട്ടതും ബിരുദം മാത്രം വിദ്യാഭ്യാസയോഗ്യതയുമുള്ള വ്യക്തിയെ ഉയർന്ന പ്രായപരിധി മറച്ചുെവച്ച് എം.ഡിയായി നിയമിച്ചെന്നാണ് പ്രധാനപരാതി. എം.ഡി തസ്തികയിൽ ജോലിചെയ്യുന്ന ഇയാളുടെ എം.ബി.എ, പ്രവർത്തനപരിചയ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നും പരാതിയിലുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​െൻറ കാലത്താണ് നിയമനം നടന്നത്. കെൽടെക്സിന് സർക്കാർ അനുവദിച്ച ഫണ്ടിൽ എട്ട് കോടി രൂപ ഉപയോഗിച്ച് യന്ത്രസാമഗ്രികൾ വാങ്ങിയതിലും കെട്ടിടനിർമാണത്തിലും വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതിയിലും വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യവസായമന്ത്രി എ.സി. മൊയ്തീന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വകുപ്പുതല അന്വേഷണത്തിന് ഹാൻഡ്ലൂം ആൻഡ് ടെക്സ്ൈറ്റൽസ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ടെക്സ്ഫെഡ് നിയന്ത്രണത്തിലാണ് ആതവനാട്ടെ കെൽടെക്സ് പ്രവർത്തനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.