ഇൻഫ്ലിബിനെറ്റ് കേന്ദ്രവുമായി മലയാള സർവകലാശാലക്ക് ധാരണ

തിരൂർ: ഗവേഷക വിദ്യാർഥികളുടെ പ്രബന്ധങ്ങളും പ്രബന്ധ രൂപരേഖകളും ശേഖരിക്കുന്ന യു.ജി.സിയുടെ ഇൻഫ്ലിബിനെറ്റ് കേന്ദ്രവുമായി മലയാള സർവകലാശാല ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഇൻഫ്ലിബിനെറ്റ് പ്രതിനിധി മനോജ് കുമാറി‍​െൻറ സാന്നിധ്യത്തിൽ രജിസ്ട്രാർ ഇൻ-ചാർജ് ഡോ. ടി. അനിതകുമാരി ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഗവേഷക വിദ്യാർഥികൾക്ക് തങ്ങളുടെ ഗവേഷണ പ്രബന്ധങ്ങൾ നേരിട്ടോ സർവകലാശാല വഴിയോ പോർട്ടലിൽ അപ്ലോഡ് ചെയ്യാനുള്ള സൗകര്യമാണ് ഇതിലൂടെ കൈവരുന്നത്. ലൈബ്രറി ഉപദേഷ്ടാവ് പി. ജയരാജൻ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.