ബാദുഷയുടെ സ്വപ്നഭവനം: സ്ഥലം വാങ്ങാൻ പ്രവാസികളുടെ കൈനീട്ടം

പുതുപ്പരിയാരം: ഇല്ലായ്മകളെ അതിജീവിച്ച് ഫുട്ബാളിൽ ഇതിഹാസം രചിച്ച വിദ്യാർഥിക്ക് കടലിനക്കരെനിന്ന്‌ പ്രവാസികളുടെ സ്നേഹ സമ്മാനം. പുതുപ്പരിയാരത്തെ എഫ്.സി.ഐ ഗോഡൗണിനടുത്ത് കനാൽ പുറമ്പോക്കിലെ കുടിലിൽ താമസിക്കുന്ന കദീജയുടെ മകൻ ബാദുഷക്ക് വീട് നിർമിക്കാൻ ആവശ്യമായ സ്ഥലം വാങ്ങാൻ 2,10,000 രൂപ ഖത്തർ ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ പ്രതിനിധി കെ. മുഹമ്മദ് ഈസ ബാദുഷക്കും മാതാവിനും കൈമാറി. മുട്ടിക്കുളങ്ങരയിലെ ജനമൈത്രി പൊലീസി​െൻറ ഫുട്ബാൾ പരിശീലനത്തിലൂടെയാണ് ഈ കൗമാര പ്രതിഭ വിജയ പീഠങ്ങൾ കീഴടക്കിയത്. ഇന്ത്യൻ സ്‌കൂൾ ടീമി​െൻറ ഗോൾ കീപ്പറായ ബാദുഷ ഇറാനിൽ നടന്ന ഏഷ്യൻ ജൂനിയർ ഫുട്ബാളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. പുതുപ്പരിയാരം സി.ബി.കെ.എം.ജി.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥിയാണ്. യോഗം എ.എസ്.ഐ വിവേകാനന്ദൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കാജ മൊയ്തീൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സുമിത്രൻ, ടി.വി. ഷാജി, പി.കെ.കെ. ഹൈദരലി, നാസർ, പ്രദീപ് കുമാർ, ഷാജി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ദേവയാനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദലി നന്ദിയും പറഞ്ഞു. photo: pl1 പുതുപ്പരിയാരത്ത് ഫുട്ബാൾ താരം ബാദുഷക്ക് ധനസഹായം ഖത്തർ ഇന്ത്യൻ ഫെഡറേഷൻ പ്രതിനിധി കെ. മുഹമ്മദ് ഈസ കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.