കുട്ടികളെ തട്ടിക്കൊണ്ടുപോകാനെന്നത് വ്യാജ പ്രചാരണമെന്ന് പൊലീസ് പത്തിരിപ്പാല: മേഖലയിലെ വീടുകളിലെ ജനൽ ചില്ലകളിൽ കറുത്ത സ്റ്റിക്കർ വ്യാപകമായി കാണപ്പെട്ടതോടെ ജനം ഭീതിയിൽ. സ്റ്റിക്കർ ഒട്ടിച്ച വീടുകളിൽനിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന കിംവദന്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് ജനം ആശങ്കയിലായത്. പത്തിരിപ്പാല മോഡൽ സ്കൂളിന് സമീപത്തെ അൽഫ അപ്പാർട്മെൻറിലെ ജനൽ ചില്ലുകളിൽ കറുത്ത സ്റ്റിക്കർ പതിച്ചത് താമസക്കാരെയും പരിസരവാസികളെയും ഭീതിയിലാഴ്ത്തി. കെട്ടിടത്തിെൻറ മുകൾനിലയിലും താഴത്തെ നിലയിലുമാണ് കറുത്ത സ്റ്റിക്കർ പതിച്ചത്. ഇതേ കെട്ടിടത്തിൽ അധ്യാപകൻ താമസിക്കുന്ന മുറിയിൽ രണ്ടുദിവസം മുമ്പ് സ്റ്റിക്കർ പതിച്ചതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവർ കുടുംബസമേതം നാട്ടിൽപോയി തിരിച്ചു വന്നപ്പോഴാണ് സ്റ്റിക്കർ പതിച്ചത് കണ്ടത്. സംഭവത്തെ തുടർന്ന് കെട്ടിടം ഉടമ മങ്കര പൊലീസിൽ പരാതി നൽകി. മങ്കര എസ്.ഐ പ്രകാശനും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. ഗ്ലാസ് ചില്ലുകൾ തമ്മിൽ ഉരഞ്ഞ് പൊട്ടാതിരിക്കാൻ സ്റ്റിക്കർ പതിക്കാറുെണ്ടന്ന് മങ്കര എസ്.ഐ പ്രകാശൻ, സ്പെഷൽ ബ്രാഞ്ച് എസ്.ഐ മണികണ്ഠൻ എന്നിവർ പറഞ്ഞു. സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഭയപ്പെടേണ്ടെന്നും മങ്കര എസ്.ഐ പറഞ്ഞു. തേനൂരിലും കല്ലൂരിലുമുള്ള ചില വീടുകളിലും ഇത്തരം സ്റ്റിക്കർ കെണ്ടത്തി. മണ്ണൂർ കമ്പനിപ്പടിയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ എത്തിയെന്ന് ആരോപിച്ച് ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചിരുന്നു. മാനസികനില തെറ്റിയ ആളായിരുന്നതിനാൽ പൊലീസ് വിട്ടയച്ചു. വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും എസ്.ഐ പറഞ്ഞു. photo: pl9 പത്തിരിപ്പാല മോഡൽ സ്കൂളിന് സമീപത്തെ അൽഫ അപ്പാർട്മെൻറിലെ മുറികളിലെ ജനൽ ഗ്ലാസിൽ കാണപ്പെട്ട കറുത്ത സ്റ്റിക്കർ എസ്.വൈ.എസ് സ്‌നേഹസ്പര്‍ശം പാലക്കാട്: 'വേദനിക്കുന്നവര്‍ക്ക് കൈതാങ്ങായി കൂടെയുണ്ട്' പ്രമേയത്തില്‍ എസ്.വൈ.എസ് (സുന്നി യുവജസംഘം) ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്‌നേഹസ്പര്‍ശം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ല പ്രസിഡൻറ് യു.എ. മുബാറക് സഖാഫി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ല പ്രസിഡൻറ് കൊമ്പം കെ.പി. മുഹമ്മദ് മുസ്ലിയാര്‍, കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡൻറ് മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം.വി. സിദ്ദീഖ് സഖാഫി, എസ്.ജെ.എം സംസ്ഥാന സെക്രട്ടറി ഉമര്‍ മദനി വിളയൂര്‍, എന്‍.കെ. സിറാജുദ്ദീന്‍ ഫൈസി, പി.പി. മുഹമ്മദ്കുട്ടി മാസ്റ്റര്‍, കൗണ്‍സിലര്‍ ആര്‍. ഉദയകുമാര്‍, സുലൈമാന്‍ ചുണ്ടമ്പറ്റ, ഉമര്‍ ഓങ്ങല്ലൂര്‍ എന്നിവർ സംസാരിച്ചു. photo: pl2 എസ്.വൈ.എസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സാന്ത്വന സ്പര്‍ശം ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.