മോട്ടോർ നിയമ ഭേദഗതി ബിൽ പാസാക്കരുത് -^സംരക്ഷണ സമിതി

മോട്ടോർ നിയമ ഭേദഗതി ബിൽ പാസാക്കരുത് --സംരക്ഷണ സമിതി മലപ്പുറം: മോട്ടോർ നിയമ ഭേദഗതി ബിൽ പാസാക്കരുതെന്നാവശ്യപ്പെട്ട് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം ദൂരദർശൻ കേന്ദ്രത്തിന് മുന്നിൽ മാർച്ചും ധർണയും നടത്തി. ജില്ല ചെയർമാൻ വി.എ.കെ. തങ്ങൾ (എസ്.ടി.യു) ഉദ്ഘാടനം ചെയ്തു. സി.എച്ച്. ആഷിഖ് (സി.ഐ.ടി.യു) അധ്യക്ഷത വഹിച്ചു. കെ.പി. ബാലകൃഷ്ണൻ (എ.ഐ.ടി.യു.സി) മുഖ്യപ്രഭാഷണം നടത്തി. കല്ലായി മുഹമ്മദലി (ഐ.എൻ.ടി.യു.സി), പി.കെ. മൂസ, മുഹമ്മദ് എന്ന നാണി, അനിൽ വർഗീസ്, അബ്ദുൽ ഗഫൂർ, ഖാലിദ് മഞ്ചേരി (എൻ.എൽ.യു), ബീരാൻകുട്ടി, അബ്ദുറഹ്മാൻ (എഫ്.ഐ.ടി.യു) എന്നിവർ സംസാരിച്ചു. മുഹമ്മദ് ഷാ സ്വാഗതവും ഫൈസൽ നന്ദിയും പറഞ്ഞു. പടം......mpl1 motor മോട്ടോർ സംരക്ഷണ സമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം ദൂരദർശൻ കേന്ദ്രത്തിന് മുന്നിൽ നടന്ന ധർണ ജില്ല ചെയർമാൻ വി.എ.കെ. തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു സി.ബി.എസ്.ഇ പ്രതിഭ നിർണയ പരീക്ഷ ഫലം പ്രഖ്യാപിച്ചു മലപ്പുറം: സെൻട്രൽ സഹോദയ ജില്ലയിലെ സി.ബി.എസ്.ഇ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പ്രതിഭ നിർണയ പരീക്ഷ ഫലം പ്രഖ്യാപിച്ചു. ജില്ല ജനറൽ സെക്രട്ടറി അനീഷ്കുമാർ, അൈഡ്വസറി ബോർഡ് ചെയർമാൻ ഡോ. മുഹമ്മദിന് നൽകി പ്രകാശനം നിർവഹിച്ചു. ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് പരീക്ഷ നടത്തിയത്. പരീക്ഷയിൽ ഒന്ന്, രണ്ട് മൂന്ന് സ്ഥാനം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡുകൾ മലപ്പുറത്ത് നടക്കുന്ന പരിപാടിയിൽ വിതരണം ചെയ്യും. മജീദ് ഐഡിയൽ, നൗഫൽ പുത്തൻപീടിയക്കൽ, ജനാർദനൻ, റസിന ലത്തീഫ്, സിസ്റ്റർ ലൗലി ജോസഫ്, റോബിൻസൺ, റഫീഖ് മുഹമ്മദ്, മനോജ്, അംബിക മനോജ്, മുൻസിർ, അബ്ദുൽ ഹമീദ്, നോവൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.