കോഴിക്കോട്: നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ വെറുപ്പിെൻറ രാഷ്ട്രീയത്തിനെതിരെ സ്നേഹത്തിെൻറ രാഷ്ട്രീയവുമായി മതേതര കക്ഷികൾ ഒന്നിച്ചുനിൽക്കണമെന്ന് നാഷനൽ സെക്കുലർ കോൺഫറൻസ് (എൻ.എസ്.സി) മലബാർ മേഖല സമ്മേളനം ആവശ്യപ്പെട്ടു. 'മതേതര സംരക്ഷണത്തിന് സ്നേഹത്തിെൻറ രാഷ്ട്രീയം' എന്ന മുദ്രാവാക്യമുയർത്തി മൂന്നു ദിവസങ്ങളിലായി കോഴിക്കോട് അബ്ദുല്ല യൂസുഫ് നഗറിൽ നടന്ന സമ്മേളനം അംഗീകരിച്ച പ്രമേയത്തിലാണ് ഇൗ ആവശ്യം ഉന്നയിച്ചത്. അതിരുകൾ ഭേദിച്ച് അഴിഞ്ഞാടുന്ന സംഘ്പരിവാർ ഭീകരതയെ പിടിച്ചുകെട്ടാൻ വിശാല ഇടതു-മതേതര കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ടെന്നും സമ്മേളനം വിലയിരുത്തി. ഇൗ ആവശ്യമുന്നയിച്ച് വിവിധ പ്രചാരണ പ്രവർത്തനങ്ങൾക്ക് സമ്മേളനം രൂപം നൽകി. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എം.എ. രാജഗോപാൽ, ബാപ്പു വാവാട്, നൗഷാജ് എരഞ്ഞോണ, ആയിഷ നദ എന്നിവർക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. സമാപന സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ. പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി നടന്ന പ്രകടനത്തിന് സക്കരിയ എളേറ്റിൽ, എൻ.പി. മുഹമ്മദ്, മുഹമ്മദ് കുട്ടി മോൻ, മജീദ് മാളിയേക്കൽ, നാസർ ചെനക്കലങ്ങാടി, സി.കെ. കരീം, അഡ്വ. എൻ.എ. അസീസ്, മൻസൂർ ഫറോക്ക്, ഇല്യാസ് മഠത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.