പറക്കാട് കോളനിയിലെ വീടുകള്‍ ഒറ്റവീടാക്കുന്ന പദ്ധതിക്ക് തുടക്കം

പട്ടാമ്പി: നഗരസഭയിലെ ഒന്നാംഡിവിഷന്‍ പറക്കാട് ലക്ഷംവീട് കോളനിയിലെ ഇരട്ടവീടുകള്‍ ഒറ്റവീടാക്കുന്ന പ്രവൃത്തി ചെയര്‍മാന്‍ കെ.പി. വാപ്പുട്ടി ഉദ്ഘാടനം ചെയ്തു. പി.എം.എ.വൈ പദ്ധതിയിൽ ഉള്‍പ്പെടുത്തിയാണ് 21 കുടുംബങ്ങള്‍ക്ക് ഈ പദ്ധതി നടപ്പാക്കുന്നത്. ഗുണഭോക്തൃ വിഹിതമടക്കം മൂന്നുലക്ഷം രൂപയാണ് ഓരോ കുടുംബങ്ങള്‍ക്കും പദ്ധതി വഴി ലഭിക്കുക. നഗരസഭ വൈസ്‌ ചെയര്‍പേഴ്‌സൻ സി. സംഗീത അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ സി.എ. റാസി, കെ.എസ്.ബി.എ. തങ്ങള്‍, കെ.സി. മണികണ്ഠന്‍, ബല്‍ക്കീസ് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ.. mohptb 1 പറക്കാട് കോളനിയിലെ വീടുകള്‍ ഒറ്റവീടാക്കുന്ന പദ്ധതി ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെ.പി. വാപ്പുട്ടി നിര്‍വഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.