കുളപ്പുള്ളി എസ്.എൻ കോളജ് റോഡിൽ യാത്രാദുരിതം

ഷൊർണൂർ: തകർന്ന . പലയിടത്തും ടാറിങ്ങി‍​െൻറ അംശം പോലും കാണാനാകാതെ കിടക്കുന്ന റോഡിലൂടെ നരകയാതന അനുഭവിച്ചുവേണം യാത്രചെയ്യാൻ. വലിയ കുഴികളടക്കാൻ ക്വാറി വേസ്റ്റ് ഇട്ടതിനാൽ പൊടിശല്യം രൂക്ഷമാണ്. ഇത് യാത്രക്കാരെയും പരിസരവാസികളെയും തെല്ലൊന്നുമല്ല വലക്കുന്നത്. എസ്.എൻ കോളജ്, അൽ -അമീൻ എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിലേക്ക് കുളപ്പുള്ളി ടൗണിൽ നിന്നുള്ള പ്രധാന റോഡാണിത്. നിരവധി വീട്ടുകാരും കോളനിക്കാരും ആശ്രയിക്കുന്ന റോഡുമാണിത്. കോളജ് ബസുകളടക്കം നിരവധി വാഹനങ്ങളാണ് ദിവസേന ഇതിലൂടെ കടന്നുപോകുന്നത്. ഓട്ടോകൾക്ക് യാത്ര നടത്താൻ കഴിയാത്തത്ര തരത്തിൽ റോഡി‍​െൻറ ഭൂരിഭാഗവും തകർന്നു. കുഴികൾ അപകട സാധ്യതയും ഉയർത്തുന്നു. മൂന്ന് വർഷത്തോളമായി ഈ റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട്. എന്നിട്ടും നഗരസഭ അധികൃതർക്ക് ഒരു കുലുക്കവുമില്ല. നാട്ടുകാരായ നാനൂറോളം പേർ ഒപ്പിട്ട പരാതി നഗരസഭ ചെയർപേഴ്സന് നൽകിയിട്ടുണ്ട്. എൻജിനീയറിങ് കോളജ് അധികൃതരും നഗരസഭ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്‌. രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ളതാണ് റോഡ്. അതിനാൽ വലിയ തുക ടാറിങ്ങിനായി വേണ്ടിവരുമെന്ന പ്രശ്നമാണ് നഗര ഭരണാധികാരികൾ ഉന്നയിക്കുന്നത്. അതിനാൽ അടുത്ത ബജറ്റിൽ ഉൾപ്പെടുത്തി ഘട്ടങ്ങളായി റോഡ് പുനരുദ്ധാരണം നടത്തുമെന്നും ഇവർ പറഞ്ഞു. റോഡിന് അടിയന്തര പ്രാധാന്യം നൽകണമെന്ന് നഗരസഭ അംഗം വി.എം. ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.