ഷൊർണൂർ: കേരള കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസലറായി ഡോ. ടി.കെ. നാരായണൻ ചുമതലയേറ്റു. വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് കലാമണ്ഡലം ഭരണ സിരാകേന്ദ്രത്തിൽ അദേഹമെത്തിയത്. സാംസ്കാരിക വകുപ്പ് സെക്രട്ടറിയും വൈസ് ചാൻസലറുടെ ചുമതല വഹിക്കുകയും ചെയ്തിതിരുന്ന റാണി ജോർജിൽനിന്നാണ് ഡോ. ടി.കെ. നാരായണൻ ചുമതലയേറ്റത്. റാണി ജോർജ് പുതിയ വൈസ് ചാൻസലറെ ഉപഹാരം നൽകി സ്വീകരിച്ചു. കേരള കലാമണ്ഡലം കൽപിത സർവകലാശാലയെ സമ്പൂർണ സാംസ്കാരിക സർവകലാശാലയാക്കി മാറ്റുകയാണ് തെൻറ പ്രധാന ലക്ഷ്യമെന്ന് ആമുഖ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. വള്ളത്തോൾ വാസന്തി മേനോൻ, കലാമണ്ഡലം ഭരണസമിതി അംഗങ്ങളായ ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, ടി.കെ. വാസു, കലാമണ്ഡലം പ്രഭാകരൻ, രജിസ്ട്രാർ ഡോ. കെ.കെ. സുന്ദരേശൻ, അക്കാദമിക് ഡയറക്ടർ ഡോ. സി.എം. നീലകണ്ഠൻ, അധ്യാപക-, അനധ്യാപക-, വിദ്യാർഥി പ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.