പൊന്നാനി: നഗരസഭ സെക്രട്ടറി കെ.കെ. മനോജിന് സ്ഥലം മാറ്റം. കുന്നംകുളത്തേക്കാണ് മാറ്റം. സെക്രട്ടറിയെ മാറ്റണമെന്ന് വിവിധ മന്ത്രിമാർക്ക് പരാതികൾ നൽകിയതിെൻറ അടിസ്ഥാനത്തിലാണ് മാറ്റമെന്നാണ് സൂചന. കനോലി കനാൽ സംരക്ഷണം, പ്ലാസ്റ്റിക് നിർമാർജനമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെങ്കിലും ഭരണപക്ഷവും പ്രതിപക്ഷവും നിരവധി തവണ സെക്രട്ടറിക്കെതിരെ രംഗത്തെത്തിയിരുന്നു. സ്ഥാനമേറ്റ് ഒരു വർഷം തികയുന്ന വേളയിൽ നഗരസഭയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് സെക്രട്ടറിയുടെ എഫ്.ബി പോസ്റ്റ് വിവാദങ്ങൾക്കിടയാക്കിയിരുന്നു. കൂടാതെ കൊതുകിനെ തുരത്താനെന്ന പേരിൽ പാടം നികത്താൻ അനുമതി നൽകിയതിനെതിരെയും പ്രതിപക്ഷവും സി.പി.ഐയും രംഗത്തിറങ്ങിയിരുന്നു. ഒന്നാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ സെക്രട്ടറി എൽ.ഡി.എഫിന് വേണ്ടി വോട്ടർപട്ടികയിൽ അനർഹരെ തിരുകി കയറ്റിയെന്ന് ആരോപിച്ച് യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുകയും പട്ടിക റദ്ദാക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ യു.ഡി.എഫ് സെക്രട്ടറിക്കെതിരെ പരാതി നൽകിയിരുന്നു. സി.പി.എം ബ്രാഞ്ച്, എൽ.സി സമ്മേളനങ്ങളിലും പരാതികൾ ഉയർന്നിരുന്നു. എന്നാൽ മന്ത്രി എ.സി. മൊയ്തീെൻറ താൽപര്യപ്രകാരമാണ് കുന്നംകുളത്തേക്കുള്ള മാറ്റമെന്നാണ് ഭരണസമിതി വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.