മുഹമ്മദ് സാദിഖിനെ അനുമോദിച്ചു

തിരൂർ: തുഞ്ചൻ ഉത്സവത്തി‍​െൻറ ഭാഗമായി സംഘടിപ്പിച്ച ദ്രുത കവിതരചന മത്സരത്തിൽ വിജയിച്ച തിരൂർ കോഓപറേറ്റിവ് കോളജ് ബി.എ മലയാളം രണ്ടാംവർഷ വിദ്യാർഥി എൻ. . ഭരണസമിതി പ്രസിഡൻറ് അഡ്വ. പി. ഹംസക്കുട്ടി ഉപഹാരം നൽകി. മലയാള വിഭാഗം മേധാവി മിനി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മജീദ് ഇല്ലിക്കൽ, സെക്രട്ടറി കെ.പി. ഷാജിത്ത്, അക്കാദമിക് ഇൻചാർജ് എൻ. പ്രകാശ് മേനോൻ, സി.പി. അനിൽ, ഗായത്രി എന്നിവർ സംസാരിച്ചു. എം.എ. പരമേശ്വരൻ സ്വാഗതവും ഫാമിത നന്ദിയും പറഞ്ഞു. അനുശോചിച്ചു തിരൂർ: താനൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സുജിത് കൊടിയേരിയുടെ നിര്യാണത്തിൽ താനൂർ കെ. കരുണാകരൻ സ്റ്റഡി െസൻറർ അനുശോചിച്ചു. തേലത്ത് ബാപ്പുട്ടി അധ്യക്ഷത വഹിച്ചു. കുഞ്ഞുട്ടി താനൂർ, അച്ചാത്ത് ഗിരീഷ്, സി.പി. ഹനീഫ മാസ്റ്റർ, എൻ.കെ. മുഹമ്മദ്കുട്ടി, മുണ്ടൻ ചെറിയമുണ്ടം എന്നിവർ സംസാരിച്ചു. റോഡ് ഉദ്ഘാടനം തലക്കാട്: ഗ്രാമപഞ്ചായത്ത് 18ാം വാർഡിലെ നവീകരിച്ച മില്ലുംപടി റോഡി‍​െൻറ ഉദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി നിർവഹിച്ചു. എം.പി ഫണ്ടിൽനിന്ന് അനുവദിച്ച നാല് ലക്ഷം രൂപയും ഗ്രാമപഞ്ചായത്തി‍​െൻറ 2.5 ലക്ഷം രൂപയും ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. കുഞ്ഞാവ അധ്യക്ഷത വഹിച്ചു. പി.ടി. ഷഫീഖ്, സി.പി. ബാപ്പുട്ടി, കുട്ടത്തിൽ അബ്ദുൽ അസീസ്, ഇ. ബാബുരാജ്, എ. മുഹമ്മദ്, സതീഷ് രാജ്, ശ്രീകുമാർ, അഷ്റഫ്, അലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.