കല്‍പകഞ്ചേരി: പൊന്മുണ്ടം പഞ്ചായത്ത് സി.ഡി.എസ് ഭാരാവാഹികള്‍ ചുമതലയേറ്റു. ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ട മീര തെക്കേപുരക്കലിനും വൈസ് ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ട സഫൂറ പാലക്കപ്പറമ്പിനും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുബൈർ എളയോടത്ത് സത്യവാചകം ചൊല്ലിക്കൊടുത്തു . തുടർന്ന് സി.ഡി.എസ് ചെയർപേഴ്സൻ മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത് അംഗങ്ങളായി ചുമതലയേറ്റു. പഞ്ചായത്ത് അംഗങ്ങളായ പി.കെ. ഹൈദ്രോസ് മാസ്റ്റർ, ജാബിറലി പന്നികണ്ടത്തിൽ, ഗഫൂർ, റംല, പി. അസ്മാബി എന്നിവർ സംസാരിച്ചു. റീ ടാറിങ്; രണ്ട് ദിവസം വളാഞ്ചേരി സ്റ്റാൻഡ് അടച്ചിടും വളാഞ്ചേരി: നഗരസഭ ബസ് സ്റ്റാൻഡിൽ റീ ടാറിങ് നടക്കുന്നതിനാൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ സ്റ്റാൻഡ് അടച്ചിടുമെന്ന് നഗരസഭ എൻജിനിയർ അറിയിച്ചു. പട്ടാമ്പി ഭാഗത്തേക്കുള്ള ബസുകൾ നിസാർ ആശുപത്രിക്ക് സമീപത്ത് നിന്നും കോഴിക്കോട്, തിരൂർ ഭാഗത്തേക്കുള്ളവ പഴയ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫിസിന് സമീപത്ത് നിന്നും പുറപ്പെടും. പെരിന്തൽമണ്ണ റോഡിന് പോകുന്നവ പൊലീസ് സ്റ്റേഷന് സമീപത്തു നിന്നും തൃശൂർ റോഡിന് പോകുന്ന ബസുകൾ മൂച്ചിക്കൽ ബൈപ്പാസിന് സമീപത്തു നിന്നുമായിരിക്കും പുറപ്പെടുകയെന്നും സെക്രട്ടറി അറിയിച്ചു. ക്ലീൻ താനൂർ ഗ്രീൻ താനൂർ പൂന്തോട്ട നിർമാണം കൽപകഞ്ചേരി: 'ക്ലീൻ താനൂർ ഗ്രീൻ താനൂർ' പരിപാടിയുടെ ഭാഗമായി ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ മായിനങ്ങാടിയിൽ എമറാൾഡ് ആൻഡ് വിന്നേഴ്സ് ഗ്രൂപ് മായിനങ്ങാടി നിർമിക്കുന്ന പൂന്തോട്ടത്തിെൻറ ഉദ്ഘാടനം താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ.എം ബാപ്പു ഹാജി നിർവഹിച്ചു. സമാധാനത്തിെൻറ സന്ദേശവുമായി ബാപ്പുഹാജി പ്രാവിനെ പറത്തി. ജില്ല പഞ്ചായത്ത് അംഗം സുലൈഖ സംസാരിച്ചു. നാഷണൽ യൂത്ത് വളൻറിയർ ശകീർ പൊന്മുണ്ടം, എം. റാഷിദ്, കെ.കെ. റഹൂഫ്, പി.സി. ശരീഫ്, സി. നൗഷാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.