മലപ്പുറം: പരിസ്ഥിതി-, ജലസംരക്ഷണ പ്രവർത്തനങ്ങളിൽ നിർദേശങ്ങൾ തയാറാക്കി വിദ്യാർഥികൾ മുഖ്യമന്ത്രിക്കയച്ച കത്തിൽനിന്ന് സമ്മാനാർഹരെ തെരഞ്ഞെടുത്തു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായാണ് കുട്ടികളുടെ അഭിപ്രായങ്ങൾ ആരാഞ്ഞ് മുഖ്യമന്ത്രി കത്തെഴുതിയത്. കത്ത് എല്ലാ സ്കൂളിലും പ്രത്യേക അസംബ്ലി ചേർന്ന് വായിക്കുകയും നിരവധി കുട്ടികൾ മറുപടി എഴുതുകയും ചെയ്തിരുന്നു. ഇതിൽനിന്നാണ് ജില്ലയിൽ അഞ്ചുപേരെ േപ്രാത്സാഹന സമ്മാനത്തിനായി തെരഞ്ഞെടുത്തത്. ഇവരിൽ മൂന്നുപേർ പുളിക്കൽ എ.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ്. ഹൈസ്കൂൾ വിഭാഗത്തിൽ സി.കെ. ഫാത്തിമ ഷിഫ (ഒമ്പതാം ക്ലാസ്), യു.പി വിഭാഗത്തിൽ ഹന്ന വി. നിഷാദ് (ഏഴാം ക്ലാസ്) കെ. ആര്യ (അഞ്ചാം ക്ലാസ്) എന്നിവരാണ് സമ്മാനം നേടിയത്. മമ്പാട് എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ജെ.എസ്. ഹരിനന്ദന (എട്ടാം ക്ലാസ്), ഇരിമ്പിളിയം എച്ച്.എസ്.എസിലെ ആരതി (ഒമ്പതാം ക്ലാസ്) എന്നിവരാണ് സമ്മാനം നേടിയ മറ്റ് രണ്ട് പേർ. ഫെബ്രുവരി 17ന് വൈകീട്ട് അഞ്ചിന് കോഴിക്കോട് നടക്കാവ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനങ്ങൾ നൽകും. കുടിവെള്ള പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കും മലപ്പുറം: ജില്ലയിലെ വിവിധ കുടിവെള്ള പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾ ജില്ല പഞ്ചായത്ത് അവലോകനം ചെയ്തു. വളാഞ്ചേരി, ആതവനാട്, ചെറിയമുണ്ടം, താനാളൂർ, തിരുനാവായ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളുടെ പ്രവൃത്തി പൂർത്തീകരിച്ചതായി പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ അറിയിച്ചു. 12 പഞ്ചായത്തുകളിൽ വിവിധ പദ്ധതികളുടെ പ്രവൃത്തി പുരോഗമിച്ചുവരികയാണ്. സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് പദ്ധതി പൂർത്തീകരിക്കാൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വേനൽ രൂക്ഷമാകും മുമ്പ് നിലവിലുള്ള പദ്ധതികൾ പൂർത്തീകരിച്ച് കുടിവെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. ഫണ്ടിെൻറ അപര്യാപ്തതമൂലം പൂർത്തീകരിക്കാനാവാത്ത പദ്ധതികൾക്ക് ഫണ്ട് ലഭ്യമാക്കും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഹാജറുമ്മ ടീച്ചർ, സെക്രട്ടറി പ്രീതി മേനോൻ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർമാരായ മുഹമ്മദ് സിദ്ദീഖ്, അബ്ദുൽ ലത്തീഫ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.