ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ​സംഭവം: ഭർത്താവ്​ തൂങ്ങി മരിച്ച നിലയിൽ

കരിങ്കല്ലത്താണി: അരക്കുപറമ്പ് പള്ളിക്കുന്നിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെന്ന് കരുതുന്നയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ട സുലോചനയുടെ ഭർത്താവ് നടകളത്തിൽ ശങ്കരനാണ് (48) തൂങ്ങി മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശങ്കരൻ സുലോചനയെ കൊലപ്പെടുത്തിയത്. കൃത്യത്തിനുശേഷം ഒളിവിൽ പോയ ഇയാെള കണ്ടെത്തുന്നതിന് അന്വേഷണം നടത്തുന്നതിനിടെ തിങ്കളാഴ്ച രാവിലെയാണ് സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. സുലോചന കൊല്ലപ്പെട്ട ദിവസം മുതൽ നാട്ടുകാരും പൊലീസും ചേർന്ന് സമീപത്തെ കാടുകളും മലകളുമെല്ലാം അരിച്ചുപെറുക്കിയെങ്കിലും പ്രതിയെ കണ്ടെത്തിയില്ല. കൊലപാതകത്തിന് ഉപയോഗിച്ച കത്തി സമീപത്തെ സ്‌കൂളിന് പിറകിൽനിന്ന് കിട്ടിയിരുന്നു. ഇതിനിടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ കണ്ട കുറിപ്പിൽ ശങ്കരൻ ആത്മഹത്യ ചെയ്യുമെന്ന സൂചനയുണ്ടായിരുന്നു. ഭാര്യയുമായി രണ്ടു മാസമായി നിലനിന്നിരുന്ന സ്വരച്ചേർച്ചയില്ലായ്മയാണ് പ്രതിയെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് അറിയുന്നു. പെരിന്തൽമണ്ണ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മക്കൾ: സുനിത, അഖിൽ, നിഖിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.