ഗണിതം മധുരമാക്കി 'ഉണർവ്' ക്യാമ്പ്

പട്ടാമ്പി: കൊപ്പം ജി.വി.എച്ച്.എസ്.എസിൽ നടന്ന എസ്.എസ്.എൽ.സി ഗണിത ശാസ്ത്ര പരിശീലന ക്ലാസ് ശ്രദ്ധേയമായി. ഉപജില്ലയിലെ ഹൈസ്കൂളുകളിൽനിന്ന് ഗണിതത്തിൽ പ്രയാസം നേരിടുന്ന 160 കുട്ടികൾ പങ്കെടുത്തു. വിജയശ്രീ പദ്ധതിയുടെ അനുബന്ധ പ്രവർത്തനമായി മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ നിർദേശ പ്രകാരമാണ് 'ഉണർവ്' എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിച്ചത്. കൊപ്പം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്സൻ വനജ കൃഷ്ണകുമാർ, എ.ഇ.ഒ ഡി. ഷാജിമോൻ, പി.ടി.എ പ്രസിഡൻറ് എൻ.പി. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. അഞ്ച് ഡിവിഷനിലും സന്ദർശനം നടത്തി എം.എൽ.എ കുട്ടികളുമായി സംവദിച്ചു. തുടർന്ന് ഉപരിപഠന സാധ്യതകളെക്കുറിച്ച് ക്ലാസ് നൽകുമെന്നും എം.എൽ.എ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കമ്മുക്കുട്ടി എടത്തോൾ അനുഗമിച്ചു. ഞായറാഴ്ചകളിൽ സാമൂഹിക ശാസ്ത്രം, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ പരിശീലനം നൽകും. ചിത്രം: mohptb 1 കൊപ്പത്ത് ഉണർവ് പരിശീലന ക്ലാസിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.