തേഞ്ഞിപ്പലം: ജനവാസ മേഖലയിൽ സ്വർണാഭരണ ശുദ്ധീകരണശാല സ്ഥാപിക്കുന്നതിനെതിരെ കാക്കഞ്ചേരി പരിസര സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ജനകീയ സമരത്തിെൻറ നാലാം വാർഷിക ദിനത്തിൽ പ്രതിഷേധമിരമ്പി. കാക്കഞ്ചേരി കിൻഫ്രാ പാർക്കിലാണ് സ്വകാര്യ കമ്പനിയുടെ സ്വർണാഭരണ നിർമാണശാല വരുന്നത്. ഇതിനെതിരെയാണ് പ്രദേശവാസികൾ സമരം തുടരുന്നത്. ജനകീയ സമരങ്ങളോടുള്ള സർക്കാറിെൻറ നിഷേധാത്മക സമീപനം പ്രതിഷേധാർഹമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത ദേശീയപാത ആക്ഷൻ കൗൺസിൽ ജില്ല കൺവീനർ അബുലൈസ് തേഞ്ഞിപ്പലം പറഞ്ഞു. സമരസമിതി ചെയർമാൻ കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ഷാഫി, ഇഖ്ബാൽ പൈങ്ങോട്ടുർ, കെ.വി. ഷാജി, അംബിക, വിവിധ രാഷ്ട്രീയ പ്രതിനിധികൾ സംസാരിച്ചു. സി. ഷരീഫ് സ്വാഗതവും എം.കെ. സെയ്തലവി നന്ദിയും പറഞ്ഞു. തുടർന്ന് കാക്കഞ്ചേരിയിൽ പ്രതിഷേധറാലിയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.