പാലിയേറ്റിവ് പരിസരം വൃത്തിയാക്കി

വേങ്ങര: കാടുമൂടിയ പാലിയേറ്റിവ് സ​െൻറര്‍ പരിസരവും ഗ്രാമപഞ്ചായത്ത് ഓഫിസ് കോൺഫറന്‍സ് ഹാളി​െൻറ ചുറ്റുപാടും വേങ്ങര ഐ.ആര്‍.ഡബ്ല്യൂ പ്രവര്‍ത്തകര്‍ വൃത്തിയാക്കി. ജമാഅത്തെ ഇസ്ലാമിയുടെ സേവന വിഭാഗമായ ഐഡിയല്‍ റിലീഫ് വിങ് പ്രവര്‍ത്തകരാണ് കഴിഞ്ഞദിവസം പ്രവൃത്തികൾക്ക് നേതൃത്വം നല്‍കിയത്. ഗ്രൂപ് ലീഡര്‍മാരായ കെ.വി. ഖാലിദ്, പി.പി. കുഞ്ഞാലി, പി.ഇ. ഖമറുദ്ദീന്‍, ഫൈസല്‍ പി. ചേറൂര്‍, പി.പി. അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പാലിയേറ്റിവ് സ​െൻറര്‍ പ്രസിഡൻറ് പുല്ലംബലവന്‍ ഹംസ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.