കൊല്ലങ്കോട്: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അനശ്വര നടനുമായ എം.ജി.ആറിെൻറ നൂറ്റിയൊന്നാം ജന്മദിനം ആഘോഷിച്ച് വടവന്നൂർ വാസികൾ. എം.ജി.ആർ ചെറുപ്പകാലത്ത് കഴിഞ്ഞിരുന്ന സത്യവിലാസം വീട്ടിലെത്തിയായിരുന്നു ആഘോഷം. മുൻ കന്യാകുമാരി എം.എൽ.എ എസ്. മുത്തുകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. എം.ജി.ആറിെൻറ ജന്മദിനാഘോഷത്തിെൻറ ഭാഗമായി തിരുവനന്തപുരത്തും പാലക്കാട്ടും ശിൽപങ്ങൾ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശിൽപങ്ങളുടെ അനാച്ഛാദനം അടുത്ത ജന്മദിനത്തിന് മുമ്പ് കേരള-തമിഴ്നാട് മന്ത്രിമാർ നിർവഹിക്കും. എം.ജി.ആറിെൻറ സേവന പ്രവർത്തനങ്ങൾ താഴേതട്ടിലെത്തിക്കാൻ വടവന്നൂർ കേന്ദ്രീകരിച്ച് ട്രസ്റ്റ് രൂപവത്കരിക്കും. പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന സത്യവിലാസം വീടിെൻറ ഉദ്ഘാടനം രണ്ട് മാസത്തിനകം നിർവഹിക്കുമെന്നും മുത്തുകൃഷ്ണൻ പറഞ്ഞു. പ്രോഗ്രാം കോഓഡിനേറ്റർ അശ്വിനികുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ആർ. രാജീവ്, ഡി.കെ. സന്തോഷ് കുമാർ, ഡോ. തിമോത്തി, ഡോ. ജലപാലൻ, കലാധരൻ, ശശി, മുരളി, പ്രകാശൻ എന്നിവർ സംസാരിച്ചു. pg1 എം.ജി.ആറിെൻറ ജന്മദിനാഘോഷം കൊല്ലങ്കോട് വടവന്നൂരിലെ 'സത്യവിലാസം' വീട്ടിൽ മുൻ കന്യാകുമാരി എം.എൽ.എ എസ്. മുത്തുകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.