നേട്ടം കുറഞ്ഞ് നിലമ്പൂർ

നിലമ്പൂർ: മലയോര മേഖലയായ നിലമ്പൂർ മണ്ഡലത്തിന് സംസ്ഥാന ബജറ്റിൽ എടുത്തുപറയത്തക്കതായി ഒന്നുമില്ല. ഏറെ പ്രതീക്ഷയോടെ കണ്ട നിലമ്പൂർ ബൈപാസ് റോഡിന് സർക്കാർ പ്രഖ‍്യാപിച്ച 105 കോടിയുടെ 20 ശതമാനം തുക വകയിരുത്തിയെന്നതാണ് ചെറിയ ആശ്വാസം. സംസ്ഥാനത്തെ എല്ലാ ജില്ല ആശുപത്രികളിലും കാത്ത്‌ലാബ്, ഓപറേഷന്‍ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ കാര്‍ഡിയോളജി വകുപ്പുകള്‍ എന്നതും 500ലേറെ കുട്ടികളിൾ പഠിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും പശ്ചാത്തല സൗകര്യ വികസനത്തിന് 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ എന്നത് മണ്ഡലത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. നിലമ്പൂർ- -നഞ്ചൻകോട് പാതയുടെ സർവേക്ക് സർക്കാർ പ്രഖ‍്യാപിച്ച രണ്ടുകോടിയുടെ കാര‍്യത്തിൽ പരമാർശമുണ്ടായില്ല. മണ്ഡലത്തിലെ ഗ്രാമീണ റോഡുകൾക്ക് ടോക്കൺ തുക നീക്കിവെച്ചിട്ടുണ്ട്. വനമേഖലകളിലെ കടുത്ത വരൾച്ച അതിജീവിക്കാനും കൃഷിയിടത്തിലെ വന‍്യജീവി ശല‍്യം കുറക്കാനുമായി വനത്തിനുള്ളിൽ ജലലഭ‍്യത ഉറപ്പാക്കാൻ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾക്ക് 50 കോടി രൂപ നീക്കിവെച്ചത് കാർഷിക മേഖലകൂടിയായ നിലമ്പൂരിന് ഗുണകരമാവും. നിലമ്പൂർ മേഖലയിലെ മിക്ക പഞ്ചായത്തുകളും വനാതിർത്തികൾ പങ്കിടുന്നതാണ്. ബജറ്റില്‍ ടോക്കൺ തുക നീക്കിവെച്ച പ്രവൃത്തികൾ:- (ഫണ്ട് ലഭിക്കുന്ന മുറക്ക് പ്രവൃത്തികള്‍ക്ക് അനുവാദം ലഭിക്കും) എടക്കര- -മരുത റോഡ് 15 കോടി, മരംവെട്ടിച്ചാൽ --കാരപ്പുറം-- മുണ്ട- -നെല്ലിക്കുത്ത് റോഡ് -15 കോടി, കരുളായി-ചുള്ളിയോട് റോഡ് -എട്ട് കോടി, അകമ്പാടം--പാതാര്‍ 11 കി.മി. മുതല്‍ 19 കി.മി. വരെ ആറ് കോടി, കൂട്ടപ്പാടി പാലം-കൊന്നമണ്ണ- വടക്കേക്കൈ റോഡ് 5.5 കോടി, എടക്കര ടൗൺ ബ്യൂട്ടിഫിക്കേഷന്‍ 3 കോടി, കരിമ്പുഴ-മുട്ടിക്കടവ് നാലുവരി പാത 4 കോടി, എടക്കര ബൈപ്പാസ് റോഡ് അഞ്ചുകോടി, പബ്ലിക് അമിനിറ്റി സ​െൻറര്‍ നിലമ്പൂര്‍ -ഒരു കോടി, നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ ഡയഗ്നോസ്റ്റിക് ബ്ലോക്ക് -മൂന്നുകോടി, എടക്കര മിനി സിവില്‍ സ്‌റ്റേഷന്‍ -അഞ്ചുകോടി, മുട്ടിക്കടവ് പാലം -11 കോടി, കരുളായി ആയുര്‍വേദ ആശുപത്രിക്ക് കെട്ടിടം -50 ലക്ഷം, മാമാങ്കര ജി.എൽ.പി സ്‌കൂള്‍ കെട്ടിടം -50 ലക്ഷം, കരിമ്പുഴ ജി.എൽ.പി സ്‌കൂള്‍ കെട്ടിടം -50 ലക്ഷം, കവളമുക്കട്ട ജി.എൽ.പി സ്കൂള്‍ കെട്ടിടം -50 ലക്ഷം, കൊന്നമണ്ണ ജി.യു.പി സ്‌കൂള്‍ കെട്ടിടം -50 ലക്ഷം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.