മലപ്പുറം: സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് അരക്ക് താഴെ തളർന്ന തസ്രിയ. അനാഥത്വത്തിനൊപ്പം ശരീരംകൂടി തളർന്ന തസ്രിയ നമ്മുടെ സഹായമർഹിക്കുന്നുണ്ട്. മോങ്ങത്ത് വാടകവീട്ടിൽ താമസിച്ചിരുന്ന മഹളർ പൂക്കോയ തങ്ങളുടെ മകളായ തസ്രിയ (29) ഉപ്പയും ഉമ്മയും സഹോദരനും മരിച്ചതോടെയാണ് ഒറ്റയായത്. ഏക ആശ്രയമായി കൂടെയുണ്ടായിരുന്ന മറ്റൊരു സഹോദരൻ ഒരു അപകടത്തെ തുടർന്ന് മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി. ഗർഭാശയവും അണ്ഡാശയവും ഒട്ടിപ്പിടിക്കുന്ന അസുഖം ബാധിച്ചതോടെ വയറുവേദന വിട്ടുമാറാതായ തസ്രിയ, അസഹ്യമായ വേദനക്ക് കുത്തിവെപ്പ് എടുത്തതോടെയാണ് അരക്ക് താഴെ തളർന്നത്. ഇതിനിടെ മനസ്സിെൻറ താളവും തെറ്റി. മാതൃസഹോദരിക്കൊപ്പം മോങ്ങം ഹിൽടോപ്പിലെ വാടകകെട്ടിടത്തിലണ് താമസം. തസ്രിയയെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ അടിയന്തര ശസ്ത്രക്രിയയും തുടർചികിത്സയും തെറപ്പിയും ആവശ്യമാണ്. യൂനിറ്റി പാലിയേറ്റിവ് കെയർ ക്ലിനിക്കിെൻറ നേതൃത്വത്തിൽ പ്രഫ. കെ. മുഹമ്മദ് ചെയർമാനായും ഷാക്കിർ മോങ്ങം കൺവീനറായും തസ്രിയ സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. 20 ലക്ഷേത്താളം രൂപ ആവശ്യമായി വരുമെന്നും സുമനസ്സുകളുടെ സഹായം മാത്രമാണ് ആശ്രയമെന്നും സഹായസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് മോങ്ങം ശാഖയിൽ 0169073000000143 എന്ന നമ്പറിൽ അക്കൗണ്ടും (െഎ.എഫ്.എസ്.സി കോഡ്: SIBL0000619) തുടങ്ങി. െക.സി. ഉസ്മാൻ ഹാജി, പി. ഹരീന്ദ്രനാഥ്, സി.ടി. അലവിക്കുട്ടി, എം.സി. അഹമ്മദ് കബീർ, ഷാക്കിർ മോങ്ങം എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. ഫോൺ: 9633838379, 9495486151.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.