ആളിയാർ പ്രശ്നം: കർഷകർ ശിരുവാണി പാത ഉപരോധിച്ചു

കല്ലടിക്കോട്: ചിറ്റൂർ മേഖലയിലെ കർഷകർ ശിരുവാണി പാതയിലെ ഇഞ്ചിക്കുന്ന് റോഡ് വെള്ളിയാഴ്ച രാവിലെ ഉപരോധിച്ചു. തമിഴ്നാട്ടിലെ ആളിയാർ ഡാമിൽനിന്നും വെള്ളം ചിറ്റൂർ മേഖലയിലേക്ക് വിതരണം ചെയ്യാത്തതിനാൽ ശിരുവാണി ഡാമിൽനിന്നും തമിഴ്നാട്ടിലേക്ക് വിതരണം ചെയ്യുന്ന വെള്ളം നിർത്തണമെന്നാവശ്യപ്പെട്ടാണ് സമരം. രാവിലെ പത്തര മുതൽ ആരംഭിച്ച സമരം ഉച്ചക്ക് ഒന്നേമുക്കാൽ വരെ നീണ്ടു. പിന്നീട് പൊലീസെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. സമരസമിതി കൺവീനർ വേണുഗോപാലി‍​െൻറ നേതൃത്വത്തിലുള്ള 200ഓളം കർഷകരാണ് ഉപരോധത്തിന് നേതൃത്വം നൽകിയത്. സി.ഐ. ഹിദായത്തുല്ല മാമ്പ്ര, കല്ലടിക്കോട് എസ്.ഐ സുരേന്ദ്രൻ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. സമരക്കാർ പിന്മാറാൻ തയാറാവാത്തതിനാൽ ജലസേചന വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ മജീദ്, ചീഫ് എൻജിനീയർ എ.പി. ബാലൻ, ഇൻഡസ്ട്രിയൽ ജല എൻജിനീയർ കെ.ഇ. ജോഷി എന്നിവരുമായി ഫോണിൽ ബന്ധപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥർ കേരള ചീഫ് സെക്രട്ടറിയെയും ചീഫ് സെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിയെയും ഫോണിലൂടെ ബന്ധപ്പെട്ട് ആളിയാർ ഡാമിൽനിന്ന് ചിറ്റൂർ മേഖലയിലെ കർഷകർക്ക് വെള്ളം നൽകുമെന്ന് ഉറപ്പ് നൽകി. ഇക്കാര്യം ഉദ്യോഗസ്ഥർ സമരക്കാരെ അറിയിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.