മണ്ണാർക്കാടിെൻറ ബജറ്റ് വിഹിതം

മണ്ണാർക്കാട്: നിയോജക മണ്ഡലത്തിൽ കെട്ടിടങ്ങളും പാലങ്ങളും ഉൾപ്പെടെ 20 പ്രവൃത്തികൾ ബജറ്റിൽ സ്ഥാനം പിടിച്ചു. അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ കണ്ണംകുണ്ട് പാലവും അനുബന്ധ നിർമാണവും കാര്യവട്ടം അലനല്ലൂർ റോഡ് പുനരുദ്ധാരണം, കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിലെ വട്ടമ്പലം-കോട്ടപ്പുറം റോഡ് പുനരുദ്ധാരണം, കല്യാണക്കാപ്പ-്-മൈലാമ്പാടം റോഡ് പുനരുദ്ധാരണം, കുമരംപുത്തൂർ പി.എച്ച്.സി കെട്ടിട നിർമാണം, മണ്ണാർക്കാട് എൻ.ജി.ഒ ക്വാർട്ടേഴ്സും താലൂക്ക് ആശുപത്രി കെട്ടിട നിർമാണവും മണ്ണാർക്കാട് ജി.എൽ.പി സ്കൂളിന് കെട്ടിടം നിർമാണം, തെങ്കര പഞ്ചായത്തിലെ തത്തേങ്ങലം കുണ്ടംപൊട്ടി തോടിന് കുറുകെ പാലം നിർമാണം എന്നിവ ബജറ്റിൽ ഉൾപ്പെട്ടു. കോട്ടോപ്പാടം വടശ്ശേരിപ്പുറം എച്ച്.എസിന് കെട്ടിടം, അട്ടപ്പാടി മേഖലയിൽ കക്കുപ്പടി-ആനക്കട്ടി റോഡ് പുനരുദ്ധാരണം, ആനക്കട്ടി-ഷോളയൂർ റോഡ് പുനരുദ്ധാരണം, അഗളി-ജെല്ലിപ്പാറ റോഡ് നവീകരണം, അഗളി ഫയർഫോഴ്സിന് കെട്ടിടവും ഗാരേജ് നിർമാണവും അഗളി ഗസ്റ്റ് ഹൗസ് നവീകരണം, ഷോളയൂർ ൈട്രബൽ സ്കൂൾ സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമാണം, അട്ടപ്പാടി കോളജിന് കെട്ടിടം, ഷോളയൂർ ൈട്രബൽ ഹയർ സെക്കൻഡറി സ്കൂളിന് കെട്ടിടം, ഭവാനിപ്പുഴക്ക് കുറുകെ ചീരക്കടവ് ഭാഗത്ത് പാലം നിർമാണം എന്നിവയും ബജറ്റിലുൾെപ്പടുത്തിയവയിൽപെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.