കാബേജ് കൃഷിയിൽ വിദ്യാലയത്തിന് നൂറുമേനി വിളവ്

പട്ടാമ്പി: . പെരുമുടിയൂർ ഗവ. ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത് പ്ലാസ്റ്റിക് ചാക്കുകളിലാണ് കാബേജ് കൃഷി ചെയ്തത്. എൻ.എസ്.എസ് വളൻറിയർമാർ കഴിഞ്ഞ നവംബറിൽ നട്ടുവളർത്തിയ നാനൂറോളം ചെടികളാണ് വിളവെടുത്തത്. പ്രകൃതിദത്ത രീതിയിലായിരുന്നു കൃഷി. ഒരു ഏക്കർ സ്ഥലത്ത് നെൽകൃഷി കൊയ്ത്തിന് പാകമായിട്ടുമുണ്ട്. വിളവെടുപ്പിന് മുതുതല ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻറ് സി.എം. നീലകണ്ഠൻ, പി.ടി.എ പ്രസിഡൻറ് സുരേഷ് ബാബു, പ്രിൻസിപ്പൽ ഷൈലജ, പ്രോഗ്രാം ഓഫിസർ ശംസുദ്ദീൻ, അധ്യാപകരായ ഖുതുബുദ്ദീൻ അമേരിയിൽ, ഉണ്ണികൃഷ്ണൻ, സന്തോഷ്‌കുമാർ, മധുസുന്ദരൻ, സുധീഷ്, വളൻറിയർമാരായ അർജുൻ രാജ്, അഭിജിത്, നിമിഷ, ഗോപിക എന്നിവർ നേതൃത്വം നൽകി. ചിത്രം: mohptb 1 പെരുമുടിയൂർ ഗവ. ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കാബേജ് വിളവെടുപ്പ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.