കൊഴിക്കര കല്യാട്ട് താലപ്പൊലി ഭക്തിസാന്ദ്രമായി

ആനക്കര: കൊഴിക്കര കല്യാട്ട് അയ്യപ്പന്‍ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി. രാവിലെ വിശേഷാല്‍ പൂജകളോടെ ഉത്സവ പരിപാടികള്‍ക്ക് തുടക്കമായി. ഉച്ചക്കുശേഷം ആന, പഞ്ചവാദ്യം എന്നിവയോടെ എഴുന്നള്ളിപ്പ് നടന്നു. വൈകീട്ട് വിവിധ കമ്മിറ്റികളുടെ ആഭ്യമുഖ്യത്തില്‍ തിറ, പൂതന്‍, ശിങ്കാരിമേളം, വിവിധവേഷങ്ങള്‍, എന്നിവയോടെ കൊടിവരവുകളെത്തി. രാത്രിയില്‍ തായമ്പക, വിവിധ കലാപരിപാടികള്‍ പുലര്‍ച്ച എഴുന്നള്ളിപ്പ് എന്നിവയോടെ ഉത്സവ പരിപാടികള്‍ക്ക് കൊടിയിറങ്ങി. ചിത്രം (കൊഴിക്കര) കൊഴിക്കര കല്യാട്ട് അയ്യപ്പന്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.