സഹായഹസ്തവുമായി ബധിര അസോസിയേഷൻ മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ല ബധിര അസോസിയേഷനും ജില്ല ബധിര സ്പോർട്സ് കൗൺസിലും ചേർന്ന് 55,000 രൂപ ജില്ല കലക്ടർ അമിത് മീണക്ക് കൈമാറി. ബധിരരുടെ വിവിധ താലൂക്ക് കൂട്ടായ്മകളായ യങ് ചലഞ്ചേഴ്സ് ക്ലബ് പരപ്പനങ്ങാടി, റിക്രിയേഷൻ ക്ലബ് കൊണ്ടോട്ടി, ഫ്രണ്ട്സ് സ്പോർട്സ് വെൽെഫയർ ക്ലബ് പെരിന്തൽമണ്ണ, വി വൺ ആർട്സ് സ്പോർട്സ് ക്ലബ് മഞ്ചേരി, പൊന്നാനി താലൂക്ക് ആർട്സ് സ്പോർട്സ് ക്ലബ് എടപ്പാൾ, ഹെലൻ കെല്ലർ വെൽഫെയർ ക്ലബ് കോട്ടക്കൽ, ഫിനിക്സ് താലൂക്ക് അസോസിയേഷൻ നിലമ്പൂർ എന്നിവയുടെ സഹകരണത്തോടെയാണ് ഫണ്ട് കൈമാറിയത്. ജില്ല ബധിര അസോസിയേഷൻ പ്രസിഡൻറ് എ. മുജീബ് റഹ്മാൻ, ജനറൽ സെക്രട്ടറി പി. മുനാസ്, ബധിര സ്പോർട്സ് കൗൺസിൽ ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ്, പി. ഹാരിസ്, കെ. അഷ്റഫ്, എൻ.ടി. ജാസിം, എം.എ. സമീർ, കെ. റിയാസുദ്ദീൻ, മുഹമ്മദ് ഉനൈസ്, കെ. റസാഖ്, സക്കിയുദ്ദീൻ, ഇ.കെ. നൗഷാദ്, കെ.പി. അൻവർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.