പട്ടാമ്പി: സഹപ്രവർത്തകെൻറ വീട് കഴുകിയും കുടുംബാംഗങ്ങൾക്ക് പുത്തൻ വസ്ത്രമെടുത്തു നൽകിയും ദുരിതക്കണ്ണീരൊപ്പി പട്ടാമ്പി ജനമൈത്രി പൊലീസ്. കൂടല്ലൂരിൽ ഭാരതപ്പുഴയോരത്തെ വീട് വെള്ള൦ കയറി വാസയോഗ്യമല്ലാതായപ്പോൾ മേലുദ്യോഗസ്ഥരെക്കുറിച്ചുള്ള പൊലീസ് ഡ്രൈവറുടെ ഫേസ്ബുക് പോസ്റ്റാണ് സ്നേഹവായ്പ്പിെൻറ കഥ പറയുന്നത്. പ്രളയം തുടങ്ങുന്നതിന് തലേദിവസം പട്ടാമ്പിയിൽ രാത്രി ചുമതലയിലായിരുന്ന സിവിൽ പൊലീസ് ഓഫിസർ ഷമീർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകുമ്പോൾ തെൻറ വീടിനെക്കുറിച്ച് ആലോചിച്ചില്ല. പട്ടാമ്പി നമ്പ്രം ഭാഗത്ത് കുടുങ്ങിക്കിടക്കുന്നവരെക്കുറിച്ച് വിവരം കിട്ടിയ ഉടൻ സി.ഐ രമേഷ്, എസ്.ഐ അജീഷ്, തഹസിൽദാർ കാർത്യായനീദേവി എന്നിവർക്കൊപ്പം ഷമീറും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. കുട്ടികളും ഇതരസംസ്ഥാന തൊഴിലാളികളുമടങ്ങുന്ന 28 പേരെ ഫയർ ഫോഴ്സ് വരുന്നത് കാത്തുനിൽക്കാതെ നാട്ടുകാരുടെ സഹായത്തോടെ രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചപ്പോഴാണ് പുഴ ഗതി മാറി ഒഴുകിയതും തെൻറ വീട്ടുകാരെ സുഹൃത്തുക്കൾ ബന്ധുവീട്ടിലേക്ക് സുരക്ഷിതമായി മാറ്റിയതും ഷമീർ അറിയുന്നത്. വീട്ടിലെ സാധനങ്ങൾ മാറ്റാനുള്ള സമയം പോലും കിട്ടിയില്ല. പിന്നീട് സിഗ്നൽ തകരാർ കാരണം ഫോൺ ബന്ധം നഷ്ടപ്പെട്ടു. വീടിെൻറ പകുതിയോളം വെള്ളത്തിലായി. വീട് തുറന്നപ്പോൾ സർട്ടിഫിക്കറ്റുകൾ അടക്കമുള്ള മുഴുവൻ സാധനങ്ങളും രണ്ടുദിവസം വെള്ളത്തിൽ മുങ്ങിയ കാഴ്ചയാണ് കണ്ടത്. ദുരിതത്തിൽ പകച്ചുനിന്ന ഷമീറിന് മുന്നിൽ സോപ്പുപൊടി, ബ്ലീച്ചിങ് പൗഡർ തുടങ്ങിയ സാധനങ്ങളുമായി സി.ഐ രമേഷ്, സഹപ്രവർത്തകരായ ധർമൻ, സനൽ, പ്രകാശൻ, ബിജു എന്നിവരെത്തി. വീട്ടിലെ ചളി നീക്കം ചെയ്തശേഷമാണ് അവർ മടങ്ങിയത്. ചിത്രം; mohptb 242 സിവിൽ പൊലീസ് ഒാഫിസർ ഷമീറിെൻറ വീട് സി.ഐ പി.വി. രമേശിെൻറ നേതൃത്വത്തിൽ വൃത്തിയാക്കുന്നു തുക നൽകി ഷൊർണൂർ: ഷൊർണൂർ കേരളീയ ആയുർവേദ സമാജത്തിലേയും പി.എൻ.എൻ.എൻ ആയുർവേദ മെഡിക്കൽ കോളജിലേയും ജീവനക്കാരുെടയും ഭരണ സമിതി അംഗങ്ങളുടെയും ഒരുദിവസത്തെ വേതനം 2,25,000 രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കുളപ്പുള്ളി ജുമാമസ്ജിദ് കമ്മിറ്റി സ്വരൂപിച്ച 10,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.