തദ്ദേശ സ്ഥാപനങ്ങളുടെ സ്വന്തം നിധി ഇപ്പോൾ വേണ്ട

മഞ്ചേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്വന്തം ദുരിതാശ്വാസ ഫണ്ടിലേക്ക് ഇപ്പോൾ പണം സ്വരൂപിക്കാൻ പാടില്ലെന്ന് സർക്കാർ നിർദേശം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിച്ച് നൽകാം. ഇതിനു പുറമെ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും ഇത്തരത്തിൽ പണം സ്വരൂപിച്ച് നൽകാം. ഇതിന് സർക്കാറി‍​െൻറ അനുമതി വേണ്ടതില്ലെന്നും അഡീഷനൽ ചീഫ് സെക്രട്ടറി പ്രത്യേക ഉത്തരവിൽ വ്യക്തമാക്കി. പുനരധിവാസ നടപടികൾ ഊർജിതമാക്കാൻ വെള്ളം കയറിയ വീടുകൾ, മുറ്റം, കിണർ എന്നിവ വൃത്തിയാക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നോ അതില്ലെങ്കിൽ പ്ലാൻഫണ്ടിൽനിന്നോ പണം ചെലവഴിക്കാനും അനുമതി നൽകി. കിണർ വൃത്തിയാക്കുക, ശൗചാലയം ഉപയോഗപ്രദമാക്കുക, വൈദ്യുതി ഉപകരണങ്ങൾ നന്നാക്കുക, ഇവക്കാവശ്യമായ ഉപകരണങ്ങളോ സാധനങ്ങളോ വാങ്ങുക, ഇലക്ട്രീഷ്യൻ, പ്ലംബർ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തുക എന്നിവക്കും ഇത്തരത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം ചെലവിടാമെന്ന് വ്യാഴാഴ്ച മറ്റൊരു ഉത്തരവിൽ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.