നിലമ്പൂർ: പ്രളയത്തിൽ മുങ്ങിയ കേരളത്തിന് യു.എ.ഇ, ഖത്തർ എന്നിവർ നൽകുന്ന സഹായം വിദേശരാഷ്ട്രം തരുന്ന ഫണ്ടായി കണക്കാക്കാൻ പറ്റില്ലെന്ന് മുസ്ലിം ലീഗ് അഖിലേന്ത‍്യ പ്രസിഡൻറ് ഖാദർ മൊയ്തീൻ. നിലമ്പൂർ എരഞ്ഞിമങ്ങാെട്ട ദുരിതാശ്വാസ ക‍്യാമ്പ് സന്ദർശിച്ച ശേഷം മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക യു.എ.ഇയും ഖത്തറും കെട്ടിപ്പടുക്കുന്നതിൽ കേരളം നൽകിയ സംഭാവന മാനിച്ച് സാഹോദര്യത്തിെൻറയും സ്നേഹത്തിെൻറയും ഭാഗമായാണ് അവർ സഹായം വാഗ്ദാനം ചെയ്തത്. ആ രീതിയിൽ മാത്രമെ അതിനെ കാണാനാവൂ. വിദേശരാഷ്ട്രം തരുന്ന സഹായമെന്ന നൂലാമാല ഇതിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നും ഈ കാര‍്യത്തിൽ കേന്ദ്രസർക്കാർ നിലപാട് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. കേരള റിലീഫ് കമ്മിറ്റി പ്രത‍്യേക അക്കൗണ്ട് ഓപൺ ചെയ്ത് ഫണ്ട് ശേഖരിച്ച് റിയാബിലിറ്റേഷൻ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് അഖിലേന്ത‍്യ ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി, എം.എസ്.എഫ് അഖിലേന്ത‍്യ പ്രസിഡൻറ് പി.ടി. അഷ്റഫലി എന്നിവരും കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.