മണ്ണാർക്കാട്: കാഞ്ഞിരത്ത് തുണിക്കടയിൽ മോഷണം നടത്തിയ കേസിൽ തമിഴ്നാട് സ്വദേശികളായ മോഷ്ടാക്കൾ പിടിയിൽ. വെല്ലൂർ ഗൂഡിയാട്ടം കല്ലൂർ നേരൂർ സ്വദേശികളായ ജലീൽ (55), അബ്ബാസ് (35) എന്നിവരെയാണ് മണ്ണാർക്കാട് പൊലീസ് പിടികൂടിയത്. ആഗസ്റ്റ് ഒന്നിന് പുലർച്ചയാണ് കാഞ്ഞിരത്തെ കെ.പി ടെക്സ് ആൻഡ് ജൻറ്സ് റെഡിമെയ്ഡ്സിൽ നിന്ന് രണ്ടര ലക്ഷം രൂപ വില വരുന്ന തുണിത്തരങ്ങൾ മോഷ്ടിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ തമിഴ്നാട്ടുകാരാണെന്ന് മനസ്സിലായത്. വാഹനം വാടകക്കെടുത്ത് അടച്ചിട്ട വീടുകളിലും കടകളിലും മോഷണം നടത്തുന്നവരാണിവർ. ഒരാളെക്കൂടി പിടികൂടാനുണ്ട്. ജലീലിനെതിരെ ആന്ധ്രയിൽ ബാങ്ക് കൊള്ളയുൾപ്പെടെ എട്ട് കേസുകളുണ്ട്. അബ്ബാസ് മണ്ണാർക്കാട്ട് നിന്ന് വിവാഹം കഴിച്ച് മുണ്ടേക്കാരാട്ട് വാടകക്ക് താമസിക്കുകയാണ്. തച്ചമ്പാറയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതിലും പ്രതികളാണിവർ. മണ്ണാർക്കാട് സി.ഐ ടി.പി. ഫർഷാദ്, എസ്.ഐ വിപിൻ, കെ. വേണുഗോപാൽ, എ.എസ്.ഐ അബ്ദുസ്സലാം, എസ്.സി.പി.ഒ സുനിൽ കുമാർ, സി.പി.ഒമാരായ ഷാഫി, സഹദ്, ദേവസ്യ, ഷമീർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ ആന്ധ്ര ചിറ്റൂർ പീലേറുവിൽ നിന്ന് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.