വേങ്ങര: വെള്ളിയാഴ്ച തലപ്പാറ ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന യതായും അതിനായി കരുതിെവച്ച തുകയിൽനിന്ന് അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ എട്ട് പഞ്ചായത്തുകളിലെ 600 കുടുംബങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഇരുകുളങ്ങര കുടുംബത്തിെൻറ മൂന്നാമത് സംഗമമാണ് മാറ്റിയത്. സംസ്ഥാനം കടുത്ത പ്രളയദുരിതം അനുഭവിച്ചുകൊണ്ടിരിക്കെ ആഘോഷങ്ങളും ആർഭാടങ്ങളും വേണ്ടെന്ന കുടുംബത്തിെൻറ കൂട്ടായ തീരുമാന പ്രകാരമാണ് തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചതെന്നും പകുതി തുക കുടുംബത്തിെൻറ ക്ഷേമത്തിനായി നൽകുമെന്നും അഹമ്മദ് ബാപ്പു, മുഹമ്മദ് കുട്ടി, ഹുസൈൻ, കുഞ്ഞാപ്പു എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.