ആശുപത്രിയിൽനിന്ന്​ ഒഫ്താൽമോസ്കോപ്പ് കാണാതായ സംഭവം: പ്രതി അറസ്​റ്റിൽ

തിരൂരങ്ങാടി: ദിവസങ്ങൾക്കുമുമ്പ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ കണ്ണ് പരിശോധന മുറിയിൽനിന്ന് ഒഫ്താൽമോസ്കോപ്പ് കാണാതായ സംഭവത്തിലെ പ്രതിയെ തന്ത്രപരമായി പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂർപള്ളിക്കൽ അങ്കപ്പറമ്പ് കളരിപ്പറമ്പിൽ സൈനുദ്ദീനെയാണ് (42) തിരൂരങ്ങാടി സി.ഐ ദേവദാസും സംഘവും പിടികൂടിയത്. കഴിഞ്ഞ 18നാണ് ആശുപത്രിയിലെ ഒഫ്താൽമോസ്കോപ്പ് കാണാതായത്. ചികിത്സക്കെത്തിയ ഇയാൾ ഡോക്ടറുടെ മുറിയിൽ കയറി മേശപ്പുറത്തുനിന്ന് എടുത്ത് എക്‌സ്റേ ഫിലിമിൽ പൊതിയുന്ന ദൃശ്യം ആശുപത്രിയിലെ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഒഫ്താൽമോസ്കോപ്പ് ഇയാളിൽനിന്ന് കണ്ടെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.