തിരൂരങ്ങാടിയിൽ ക്യാമ്പുകൾ അടച്ചു; ഇനി മൂന്നെണ്ണം മാത്രം

തിരൂരങ്ങാടി: പ്രളയക്കെടുതിയെ തുടർന്ന് തിരൂരങ്ങാടി താലൂക്കിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകൾ അവസാനിപ്പിച്ച്‌ കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങി. താലൂക്കിൽ 30 ദുരിതാശ്വാസ ക്യാമ്പുകളാണ് തുടങ്ങിയിരുന്നത്. ഇതിൽ 27 ക്യാമ്പുകളും അവസാനിപ്പിച്ചു. നിലവിലെ മൂന്ന് ക്യാമ്പുകളിൽ വേങ്ങര തട്ടാശ്ശേരി ജി.എൽ.പി സ്കൂളിൽ 20 കുടുംബങ്ങളിൽനിന്നായി 43 അംഗങ്ങളും പരപ്പനങ്ങാടി ആനപ്പടി ജി.യു.പി സ്കൂളിൽ 96 കുടുംബങ്ങളിൽനിന്നുള്ള 519 അംഗങ്ങളും നെടുവ ജി.എച്ച്.എസിൽ 107 കുടുംബങ്ങളിൽനിന്നായി 425 അംഗങ്ങളുമുൾപ്പെടെ 987 പേരാണുള്ളത്. അടുത്ത ദിവസം ഇവകൂടി അവസാനിപ്പിക്കാനാവുമെന്നാണ് താലൂക്ക് അധികൃതരുടെ പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.