മഞ്ചേരി ബസ് സ്റ്റാൻഡിൽ സ്റ്റേജ് കലാകാരൻ പാടിയത് 13 മണിക്കൂർ മഞ്ചേരി: പ്രളയ ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ വണ്‍മാന്‍ ഷോയുമായി സ്റ്റേജ് കലാകാരൻ തൃശൂർ നസീർ മഞ്ചേരി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ മണിക്കൂറുകളോളം പാടി. കാണികൾ വന്നുംപോയുമിരുന്ന പരിപാടിയിൽ പിരിഞ്ഞുകിട്ടിയ തുക ജില്ല കലക്ടറെ ഏൽപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 13 മണിക്കൂര്‍ നീണ്ട സംഗീത വിരുന്നൊരുക്കിയാണ് കാണികളില്‍നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് തുക സമാഹരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതിന് സംഗീത പരിപാടി അഡ്വ. എം. ഉമ്മര്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ വി.പി. ഫിറോസ് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ബഷീര്‍ കല്ലായി, സാലിഹ് എന്നിവർ സംസാരിച്ചു. മിനിമോള്‍ മഞ്ചേരി, വേലായുധന്‍ പാലാഴി എന്നിവരും ഗാനങ്ങള്‍ ആലപിച്ചു. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട് നിരാലംബരായി കഴിയുന്ന സഹജീവികള്‍ക്കായി കലാകാരനെന്ന നിലയിലുള്ള സേവനമാണിതെന്ന് അദ്ദേഹം പറഞ്ഞു. 113 മണിക്കൂര്‍ പാട്ടുപാടിയും മിമിക്രി അവതരിപ്പിച്ചും മൗത്ത് ഓര്‍ഗൻ വായിച്ചും പലതവണ ഗിന്നസ് ബുക്കില്‍ ഇടം നേടിയയാളാണ് തൃശൂര്‍ നസീര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.