ദുരിതാശ്വാസനിധിയിലേക്ക്​ പണം നൽകി വധൂവരന്മാർ

ചെർപ്പുളശ്ശേരി: പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വധൂവരന്മാര്‍ 10,000 രൂപ നല്‍കി. കാറൽമണ്ണ തെക്കീട്ടിൽ വി. വാസുവി​െൻറയും സി.വി. ആശയുടെയും മകൾ വർഷയും തിച്ചൂർ നെടുങ്ങാട്ടു വെളുത്തേടത്ത് ശിവശങ്കര​െൻറയും ഉഷയുടെയും മകൻ ശരത്തുമാണ് വിവാഹ ചടങ്ങിൽ തുക കൈമാറിയത്. പി.കെ. ശശി എം.എൽ.എ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. സുധാകരൻ എന്നിവർ സഹായനിധി ഏറ്റുവാങ്ങി. കലക്ഷൻ പോയൻറ് തുറന്നു ചെർപ്പുളശ്ശേരി: ജമാഅത്തെ ഇസ്ലാമി ഏരിയ കമ്മിറ്റി ദുരിതാശ്വാസ ക്യാമ്പുകളിൽ സാധനങ്ങൾ വിതരണം ചെയ്യാൻ കലക്ഷൻ പോയൻറ് തുറന്നു. പുതുവസ്ത്രങ്ങൾ, ഭക്ഷ്യവിഭവങ്ങൾ, പണം, മറ്റു വസ്തുക്കൾ എന്നിവ പൊട്ടച്ചിറ ഹുദ സേവനകേന്ദ്രത്തിൽ സ്വീകരിക്കും. ടി. മുഹമ്മദ് ചെയർമാനായും മുബശിർ ശർഖി കൺവീനറായും സേവനസംഘം രൂപവത്കരിച്ചു. അന്വേഷണങ്ങൾക്ക് ഫോൺ: 8138023100.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.