തുവ്വൂർ: അക്കരപ്പുറം പാണരങ്ങാടി ഓടാലിങ്ങമലക്ക് വിള്ളൽ ഭീഷണിയെ തുടർന്ന് 25 കുടുംബങ്ങൾ താമസം മാറ്റി. ഒാടാലിങ്ങമലക്ക് താഴെ താമസിക്കുന്ന നിരവധി കുടുംബങ്ങൾ ഭീതി കാരണം ഒരാഴ്ചയായി വീട് വിട്ട് താമസിക്കുകയാണ്. ഓടാലിങ്ങമലയിൽനിന്ന് ഉത്ഭവിക്കുന്ന ചോലക്ക് സമീപവും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. തോണിക്ക മുസ്തഫ, തോണിക്കര കുഞ്ഞീമ്മ, തോണിക്കര അസീസ്, ആമക്കുഴിയിൽ അബ്ദുറഹ്മാൻ, ആമക്കുഴിയിൽ റസാഖ്, തൈക്കണ്ടിൽ ഉമ്മർ, കൊങ്കിത്ത് അലവി, തോട്ടശേരി സലാം, തോട്ടശേരി ലത്തീഫ്, തോട്ടശേരി ഉമ്മർ, തോട്ടശേരി ബാപ്പു, നെടുമ്പാട്ടി ശിഹാബ്, കിഴക്കുമ്പുറത്ത് അബ്ദു, തോണിക്കര മുഹമ്മദ് എന്ന കുഞ്ഞാപ്പു, തോണിക്കര മായിൻ, മൂർക്കൻ അബ്ദുല്ല മുസ്ലിയാർ, കൊങ്കത്ത് ശിഹാബ്, കൊങ്കത്ത് സാദിഖ്, തോണിക്കര ഹംസ മാസ്റ്റർ, തോട്ടശേരി മോയിൻ, തോട്ടശേരി മൊയ്തീൻ, തോട്ടശേരി യൂസുഫ് തുടങ്ങിയവരാണ് സ്വന്തം വീട് വിട്ട് പോയിട്ടുള്ളത്. ഇവർ ബന്ധുക്കളുടെയും മറ്റും വീടുകളിലാണ അഭയം പ്രാപിച്ചിട്ടുള്ളത്. 300 അടിയിലധികം ഉയരമുള്ള മലയുടെ ഒരു ഹെക്ടറോളം ഭാഗത്ത് വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. വിള്ളൽ കണ്ട ഉടനെ ജിയോളജിക്കൽ വകുപ്പ് അധികൃതരെ നാട്ടുകാർ അറിയിച്ചിട്ടുണ്ട്. ഇതുവരെ ഞങ്ങളെ ആരുംവന്നു നോക്കിയില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വലിയ പാറക്കെട്ടുകൾ ഉള്ളതാണ് നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നത്. ശക്തമായ മഴയിൽ ഇവിടെ മണ്ണൊലിപ്പ് നടന്നിട്ടുണ്ട്. കുന്നിന് തൊട്ടുതാഴെയായി നിരവധി വീടുകളുണ്ട്. പാറക്കല്ലുകളും മറ്റും നിറഞ്ഞ ഓടാലിങ്ങമലക്ക് ഹെക്ടർ കണക്കിന് വിസ്തൃതിയുണ്ട്. മഴ ഇനിയും കനത്താൽ കൂടുതൽ ഭീഷണിയുണ്ടാകുമെന്ന് നാട്ടുകാർ അറിയിച്ചു. ഫോട്ടോ: വിണ്ടുനിൽക്കുന്ന പാണരങ്ങാടി ഓടാലിങ്ങമല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.