വണ്ടൂർ: പ്രളയക്കെടുതിയിൽ ജനം ദുരിതത്തിലായിരിക്കുമ്പോൾ എ.പി. അനിൽകുമാർ എം.എൽ.എ നടത്തിയ പ്രസ്താവന പ്രതിഷേധാർഹമാണെന്ന് സി.പി.എം ഏരിയ കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. അനവസരത്തിൽ നടത്തിയ പ്രസ്താവന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ജീവനക്കാരെയും സന്നദ്ധ പ്രവർത്തകരെയും നിരുത്സാഹപ്പെടുത്തുന്നതാണ്. സഹായവുമായെത്തുന്ന സംഘടനകൾ സാധനസാമഗ്രികൾ നേരിട്ട് ക്യാമ്പുകളിലെത്തിക്കുന്നതിന് പകരം താലൂക്ക് ഓഫിസിലെത്തിച്ച് രശീതി കൈപ്പറ്റണമെന്ന കലക്ടറുടെ നിർദേശം പുനഃപരിശോധിക്കണമെന്നും ദുരിതബാധിതർക്ക് സർക്കാർ ഉടൻ റേഷൻ വിതരണം ചെയ്യണമെന്നുമായിരുന്നു എം.എൽ.എയുടെ ആവശ്യം. ഇതിനെതിരെയാണ് സി.പി.എം ഭാരവാഹികൾ പ്രതികരണവുമായി രംഗത്തെത്തിയത്. വാർത്തസമ്മേളനത്തിൽ സി.പി.എം ഏരിയ സെക്രട്ടറി എൻ. കണ്ണൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ ജെ. ക്ലീറ്റസ്, കാപ്പിൽ ജോയ്, അനിൽ നിരവിൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.