വിളിച്ചാൽ വിളിപ്പുറത്ത് ഈ നാട്ടുകൂട്ടമുണ്ട്

നിലമ്പൂർ: 24 മണിക്കൂറും നാടുകാണി ചുരം താഴ്വരയിൽ രക്ഷപ്രവർത്തനത്തിന് സജ്ജമായി നാട്ടിലെ യുവസംഘം. രക്ഷപ്രവർത്തനത്തിൽ പൊലീസിനെയും വനം വകുപ്പിനെയും സഹായിക്കുകയാണിവർ. ആനമറി വനം ചെക്ക്പോസ്റ്റിലാണ് സംഘത്തി‍​െൻറ താവളം. ചുരം റോഡിൽ വിള്ളൽ കണ്ടതോടെ പരിസരവാസികൾ ആശങ്കയിലാണ്. ഇതോടെയാണ് വാർഡ് അംഗം ഹക്കീമി‍​െൻറ നേതൃത്വത്തിൽ യുവാക്കൾ രംഗത്തിറങ്ങിയത്. മരം മുറിക്കുന്ന വാൾ പിരിവെടുത്ത് വാങ്ങി. മറ്റൊന്ന് ചുരം നവീകരണ പ്രവൃത്തി ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കമ്പനി നൽകി. വെട്ടുകത്തിയും മറ്റു ഉപകരണങ്ങളും വനം വകുപ്പും പൊലീസും കൈമാറി. അടുത്തിടെ ചുരത്തിൽ വീണ മുളക്കൂട്ടങ്ങളും മരങ്ങളും മണ്ണും നീക്കാൻ വനം വകുപ്പിനും പൊലീസിനും കൈതാങ്ങായി ഇവരുണ്ടായിരുന്നു. ചുരത്തിൽ തടസ്സങ്ങൾ ഉണ്ടായാൽ ആനമറിയിലെ വനം ചെക്ക്പോസ്റ്റിലേക്കാണ് പൊലീസ് വിവരം കൈമാറുക. വനം വകുപ്പി‍​െൻറ കൂടെ ചുരത്തിലെ അപകടസ്ഥലത്തേക്ക് സ്വന്തം വാഹനങ്ങളിൽ ഇവരും കുതിക്കും. അംഗങ്ങളെ കൂടാതെ ഈന്തൻകുഴിയൻ മുഹമ്മദാലി, മൊളയംങ്കായി നൗഷാദ്, പി.പി. മുത്തു ആനമറി, പി. നവാസ് എന്നിവരും സംഘത്തിലുണ്ട്. പടം: 2- നാടുകാണി ചുരം രക്ഷപ്രവർത്തനത്തിന് സജ്ജമായ ആനമറിയിലെ യുവാക്കൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.