തൂക്കുപാലങ്ങളുടെ തകർച്ച കനത്ത തിരിച്ചടി

ശ്രീകൃഷ്ണപുരം: കനത്ത മഴയിൽ ഒലിച്ചുവന്ന പടുകൂറ്റൻ മരങ്ങൾ ഇടിച്ചു തകർന്നത് സ്വപ്ന പാലങ്ങൾ. മുതലമൂർക്കൻ കടവിലും കാഞ്ഞിരായി കടവിലും തൂക്കുപാലം എന്നത് പ്രദേശത്തുകാരുടെ ചിരകാല അഭിലാഷമായിരുന്നു. മറുകര എത്താൻ കിലോമീറ്ററുകൾ ചുറ്റേണ്ട അവസ്ഥയിൽനിന്ന് മോചനം ലഭിച്ചത് കഴിഞ്ഞ യു.ഡി.എഫ് സർക്കാറി‍​െൻറ കാലത്താണ്. വിദ്യാർഥികൾക്കും പണിക്കാർക്കും ഏറെ ഉപകാരപ്രദമായിരുന്നു കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ ആറ്റാശ്ശേരി വാർഡിലെ മുതലമൂർക്കൻ കടവിലും അമ്പലംപാടം വാർഡിലെ കാഞ്ഞിരായി കടവിലും വന്ന തൂക്കുപാലങ്ങൾ. കരിമ്പുഴ ഗ്രാമപഞ്ചായത്തിനെയും വെള്ളിനേഴി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതായിരുന്നു മുതലമൂർക്കൻ കടവുപാലം. കാഞ്ഞിരായി കടവ് തൂക്കുപാലം പൂർണമായും മുതലമൂർക്കൻ കടവുപാലം ഭാഗികമായും തകർന്നു. അഞ്ചുവർഷം മുമ്പ് നാട്ടുകാർക്ക് തുറന്നുകൊടുത്ത പാലങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താൻ തയാറെടുക്കുന്നതിനിടെയാണ് തകർന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.