മണ്ണാർക്കാട്: ദുരിതാശ്വാസ ക്യാമ്പിൽ നൊമ്പര കാഴ്ചയായി രണ്ടര വയസ്സുകാരി ശബ്ന മോൾ. കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ പൊതുവപ്പാടത്തുണ്ടായ ഉരുൾപൊട്ടലിൽ കിടപ്പാടം നഷ്ടപ്പെട്ട് കാരാപ്പാടം എ.എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ ശബ്ന മോളുടെ കുടുംബം മഴമാറി മാനം വെളുത്താലും തലചാഴ്ക്കാനിടമില്ലാത്ത സ്ഥിതിയിലായിരിക്കുകയാണ്. ജന്മനാ സംസാര ശേഷിയും കേൾവി ശക്തിയുമില്ലാത്ത ഉമ്മ റംലയും അന്ധയായ വല്യുമ്മ സുബൈദക്കുമൊപ്പമാണ് പ്രകൃതിയുടെ പ്രഹരത്തിെൻറ ദുരന്ത ശേഷിപ്പ് അറിയാതെ ശബ്ന മോൾ ക്യാമ്പിൽ കഴിയുന്നത്. പഞ്ചായത്തിെൻറ ലൈഫ് പദ്ധതിയിൽ നിർമാണം ആരംഭിച്ച വീടാണ് ഉരുൾപൊട്ടലിൽ പൂർണമായും തകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.