പുല്ലങ്കോട് കടിഞ്ചീരി മലയില്‍ വീണ്ടും മലയിടിച്ചില്‍ കുടുംബങ്ങൾ വീടൊഴിഞ്ഞു

പുല്ലങ്കോട് കടിഞ്ചീരി മലയില്‍ വീണ്ടും മലയിടിച്ചില്‍ കുടുംബങ്ങൾ വീടൊഴിഞ്ഞു കാളികാവ്: കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ പുല്ലങ്കോട് കടിഞ്ചീരിയില്‍ ശക്തമായ മലയിടിച്ചില്‍ തുടരുന്നു. വെള്ളിയാഴ്ച രാവിലെ മുതല്‍ ചടച്ചിക്കല്ലിന് മുകളിലാണ് ഭീതി പടര്‍ത്തി മലയിടിയുന്നത്. താഴ്‌വാരത്തെ ചടച്ചിക്കല്ല് അടക്കമുള്ള പ്രദേശങ്ങളിലെ കുടുംബങ്ങള്‍ കൂട്ടത്തോടെ വീടൊഴിഞ്ഞു. കൂടുതല്‍ പേരും ബന്ധുവീടുകളിലേക്കാണ് മാറിയത്. അവശേഷിക്കന്ന ആളുകളെ പുല്ലങ്കോട് മദ്റസയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ലാറ്ററൈറ്റ് ഇനം മണ്ണാണിവിടെ. ഉറവക്കൊപ്പം മണ്ണൊലിച്ചിറങ്ങി വീടുകളിലേക്കാണ് എത്തുന്നത്. ഇതോടെയാണ് കുടുംബങ്ങള്‍ താമസം മാറ്റിയത്. പുല്ലങ്കോട് ആസ്പിന്‍വാള്‍ കമ്പനിയുടെ ഉടമസ്ഥതയിലാണ് കടിഞ്ചീരി. അടുത്തിടെ നട്ടുപിടിപ്പിച്ച അഞ്ഞൂറോളം റബര്‍ തൈകള്‍ നശിച്ചു. പടം- പുല്ലങ്കോട് കടിഞ്ചീരിയിൽ ഉണ്ടായ മലയിടിച്ചില്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.