ഊണും ഉറക്കവുമില്ലാതെ രക്ഷപ്രവർത്തനം കരുവാരകുണ്ട്: എസ്.ഐ പി. ജ്യോതീന്ദ്രകുമാറിെൻറ നേതൃത്വത്തിൽ പൊലീസും ട്രോമാകെയറും സന്നദ്ധ പ്രവർത്തകരും പഴുതടച്ച രക്ഷ പ്രവർത്തനങ്ങളാണ് നടത്തുന്നത്. പതിനഞ്ചിലധികം ഇടങ്ങളിലാണ് കരുവാരകുണ്ടിൽ ഉരുൾപൊട്ടിയത്. ഹെക്ടർ കണക്കിന് കൃഷിയിടങ്ങൾ നശിച്ചു. പൊലീസും കേന്ദ്ര സേനയും ട്രോമകെയറും പാലിയേറ്റീവ് കെയർ വളൻറിയർമാരും ഒരുമിച്ചാണ് പ്രവർത്തനം. ആർത്തലയിലെ മുപ്പതോളം കുടുംബങ്ങളെ സാഹസികമായാണ് ഇവർ രക്ഷപ്പെടുത്തിയത്. രാത്രി പൊലീസും വളൻറിയർമാരും മലയോരങ്ങളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കൽകുണ്ട് ആർത്തലക്കുന്നിൽ ഒറ്റപ്പെട്ട രോഗിയും വൃദ്ധയുമായ പാലനിക്കുംകാല റോസമ്മയെ യൂസുഫ് കിളിക്കോട്, ഒ.പി. അബൂബക്കർ, പി. ഷാജഹാൻ, പി. മുജീബ് എന്നിവരുടെ നേതൃത്വത്തിൽ മലയിറക്കി ക്യാമ്പിലേക്ക് മാറ്റി. വനത്തിൽ പാറമടയിലെ ഒമ്പത് ആദിവാസികളെ സാഹസികമായാണ് കൊണ്ടുവന്നത്. പാലങ്ങൾ, പുഴയോരങ്ങൾ, ഉരുൾപൊട്ടൽ എന്നിവിടങ്ങളിൽ പൊലീസ് കാവലുണ്ട്. വാട്സാപ്പും അനൗൺസ്മെൻറും വഴി നിർദേശങ്ങളും നൽകുന്നുണ്ട്. Photo.... ആർത്തലയിൽ ഒറ്റപ്പെട്ട റോസമ്മയെ വളൻറിയർമാർ മലയിറക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.