എടക്കര: ചുങ്കത്തറ പൂക്കോട്ടുമണ്ണയില്‍ അനധികൃത കെട്ടിട നിര്‍മാണവും വൈദ്യുതി മോഷണവും നാട്ടുകാര്‍ തടഞ്ഞു. പൂക്കോട്ടുമണ്ണയിലെ കള്ളുഷാപ്പ് കെട്ടിട നിര്‍മാണമാണ് തടഞ്ഞത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകിയ സ്ഥലത്ത് അവധി ദിവസത്തില്‍ നിര്‍മാണം നടത്തുന്നതറിഞ്ഞ് ജനങ്ങള്‍ സംഘടിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരം നല്‍കി പ്രവൃത്തി തടഞ്ഞു. നിര്‍മാണ പ്രവൃത്തിക്ക് വൈദ്യുതി മോഷണം നടത്തിയതായും കണ്ടെത്തി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്തംഗങ്ങളായ സി.കെ. സുരേഷ്, റിയാസ് ചുങ്കത്തറ, സൂസൻ മത്തായി, റോയി മരുതനാംകുഴി എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.