സ്​റ്റോപ്​ മെമ്മോ നല്‍കിയിട്ടും കള്ളുഷാപ്പ് കെട്ടിട നിർമാണം തകൃതി: പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കാളികാവ്: ചോക്കാട് നാൽപത് സ​െൻറ് കോളനിയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ കോളനിവാസികള്‍ക്ക് ഭീഷണിയായ കള്ളുഷാപ്പിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി ചോക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗം വെല്‍ഫെയർ പാര്‍ട്ടി പഞ്ചായത്ത് പ്രസിഡൻറ് റമീസ് ചോക്കാട് ഉദ്ഘാടനം ചെയ്തു. കോളനിവാസികളുടെ സമരത്തെ തുടര്‍ന്ന് പഞ്ചായത്ത് കള്ളുഷാപ്പിന് സ്റ്റോപ് മെമ്മോ മാത്രം നല്‍കി പ്രവര്‍ത്തനം താൽക്കാലികമായി നിര്‍ത്തിയെങ്കിലും പഴയ ഷെഡി‍​െൻറ സ്ഥാനത്ത് നിര്‍മാണം ഇപ്പോഴും തുടരുകയാണ്. ഇതോടെ, ഷാപ്പ് വളഞ്ഞവഴിയില്‍ നിലനിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുകയാണെന്ന് വ്യക്തമായി. ജനങ്ങളെ വെല്ലുവിളിച്ച് ഇനിയും ഷാപ്പ് തുറന്നാല്‍ പൂർവാധികം ശക്തമായ സമരപരിപാടികള്‍ പുനരാരംഭിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. പൊതുയോഗത്തില്‍ കാളികാവ് പഞ്ചായത്ത് പ്രസിഡൻറ് ടി. ബഷീര്‍ മാസ്റ്റര്‍, ചോക്കാട് സെക്രട്ടറി അസീസ് മഞ്ഞപ്പെട്ടി, സമരസമിതി കണ്‍വീനര്‍ നാസര്‍ ബാപ്പു, സജിത്ത് എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് അഹമ്മദ്, സൈനുദ്ദീന്‍ മാസ്റ്റര്‍, സുധീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.