കാളികാവ്: മണ്ണിടിച്ചില്‍ ഭീഷണിയില്‍ കഴിയുന്ന അടക്കാകുണ്ട് പട്ടാണിത്തരിശ് കോളനിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് എ.പി. അനില്‍കുമാര്‍ എം.എല്‍.എ. പുല്ലങ്കോട് എസ്‌റ്റേറ്റിന് സമീപം കോളനിയില്‍ താമസിക്കുന്ന ആദിവാസികളടക്കമുള്ള കുടുംബങ്ങള്‍ ഏറെ ഭീഷണിയിലാണുള്ളത്. പുഴയോട് ചേര്‍ന്ന ഇവരുടെ വീടിന് സുരക്ഷക്കായി അടുത്തിടെ പുനര്‍നിര്‍മിച്ച സംരക്ഷണഭിത്തി തകര്‍ച്ച ഭീഷണിയിലാണ്. വീടുകള്‍ക്ക് മുന്നില്‍ മുറ്റത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. എസ്റ്റേറ്റില്‍നിന്ന് ഒഴുകിവരുന്ന വെള്ളം ഇവരുടെ വീടുകള്‍ക്ക് അടിയിലൂടെയാണ് ഒലിച്ചിറങ്ങുന്നത്. ഇത് വീടുകള്‍ക്ക് ഭീഷണിയാണ്. മലവള്ളപ്പാച്ചിലില്‍ തെങ്ങ് കടപുഴകിവീണ് ഇവരുടെ വീടിന് നാശം സംഭവിച്ചിരുന്നു. കോളനിയിലെ കുടുംബങ്ങളെ ഈ നിലയില്‍ ഇവിടെ താമസിപ്പിക്കാനാവില്ല. അതിനാല്‍ മഴമാറിയ ശേഷം ഏഴ് കുടുംബങ്ങളെയും അനുയോജ്യമായ സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കാൻ ആലോചിക്കുമെന്ന് എം.എല്‍.എ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഉരുള്‍പൊട്ടല്‍ നടന്ന പാറശ്ശേരിയിലെ റാവുത്തന്‍കാട് അടക്കമുള്ള പ്രദേശങ്ങളിലാണ് എം.എല്‍.എ സന്ദര്‍ശിച്ചത്. കാളികാവ് പഞ്ചായത്ത് പ്രസിഡൻറ് നജീബ് ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോജി കെ. അലക്‌സ്, കര്‍ഷക കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് എ.പി. രാജന്‍, മമ്പാടന്‍ മജീദ് എന്നിവർ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.