കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇടത്തരം-വലിയ വിമാനങ്ങൾക്ക് അനുമതി ലഭിച്ചതോടെ സർവിസ് ആരംഭിക്കാൻ നടപടി ഉടൻ ആരംഭിക്കും. സൗദി എയർലൈൻസിനാണ് ജിദ്ദ, റിയാദ് സെക്ടറിൽ സർവിസ് ആരംഭിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി നൽകിയത്. അനുമതി പത്രം വിമാനത്താവള അതോറിറ്റി സൗദിയക്ക് സമർപ്പിക്കണം. ഇത് ദിവസങ്ങൾക്കകം കൈമാറാനാകുമെന്നാണ് പ്രതീക്ഷ. തുടർന്ന് സൗദിയ സർവിസ് ആരംഭിക്കാൻ ഡി.ജി.സി.എക്ക് സമർപ്പിക്കണം. ഡി.ജി.സി.എ വിമാനത്താവള അതോറിറ്റിക്കും തുടർന്ന് കരിപ്പൂർ ഡയറക്ടർക്കും അപേക്ഷ കൈമാറും. കരിപ്പൂരിൽ നിലവിലുള്ള സമയക്രമത്തിന് അനുസരിച്ചാണ് സൗദിയക്ക് സമയം അനുവദിക്കുക. സമാന രീതിയിൽ ജിദ്ദ, റിയാദ് വിമാനത്താവളങ്ങളിലും സ്ലോട്ട് ലഭിക്കേണ്ടതുണ്ട്. പകൽ സമയത്തായിരിക്കും സൗദിയ കരിപ്പൂരിൽനിന്ന് സർവിസ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.