തുപ്പനാട് പുഴയോരം: 50ൽപരം വീട്ടുകാർക്ക് ദുരിതപ്പേമാരി

തുപ്പനാട് പുഴയോരം: 50ൽ പരം വീട്ടുകാർക്ക് ദുരിതപ്പേമാരി കല്ലടിക്കോട്: കലി തുള്ളി ഒഴുകുന്ന തുപ്പനാട് പുഴയുടെ തീരങ്ങളിൽ ഭീതിയോടെ രണ്ട് ഗ്രാമപഞ്ചായത്തിലെ നിവാസികൾ. 50ഓളം കുടുംബങ്ങളാണ് മഴക്കെടുതിയിൽ ദുരിതം പേറുന്നത്. കരിമ്പ, കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തുകളിലെ പലരുടെയും വിലപ്പെട്ട രേഖകളും ഫർണിച്ചറുകളും വീടും നശിച്ചു. കരിമ്പ ഗ്രാമപഞ്ചായത്തിലെ വെട്ടം, മുട്ടിക്കൽക്കണ്ടം, മരുതംകാട് പ്രദേശങ്ങളിൽ 25ഉം കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ ചീനിക്കടവ്, തത്രംകാവ്, ചോലപ്പാടം, നിലാല, കുറുകുറ്റി എന്നിവിടങ്ങളിൽ 28ഉം വീടുകൾ വെള്ളത്തിലാണ്. നിലാല തെക്കീട്ടിൽ ശിവൻ നായർ, നിലാല മുഹമ്മദ്, അബ്ദുൽ അസീസ്, അലി, അബ്ദുറശീദ്‌, കാവുങ്ങൽ ഔസേഫ്, വെട്ടത്ത് ശിവൻകുട്ടി, നീറംകണ്ണികുണ്ട് റാമ്പിൽ വിശ്വനാഥൻ, മേക്കാട്ട് വാരിയം ലക്ഷ്മിക്കുട്ടി, വാരിയത്ത് ജാനകി, പുതിയ വീട്ടിൽ അമ്മു, രമാദേവി കൈതറ, കുറ്റിപ്പാല കൃഷ്ണൻ, മണികണ്oൻ, അയ്യപ്പൻ, രാജൻ, ഹുസൈൻ അറോണി, നിലാല അഹ്മദ്, മാത്തേട്ടം സരസ്വതി എന്നിവരുടെ വീടുകൾ വെള്ളത്തിലായതിൽ ഉൾപ്പെടുന്നു. രണ്ടാം വാർഡിലെ ഇലയക്കാട് പാടശേഖരം വെള്ളത്തിൽ മുങ്ങി. കരിമ്പ ഗ്രാമപഞ്ചായത്തിലെ മണ്ണാത്തി പാറ, വാക്കോട്, അയി രാനി എന്നിവിടങ്ങളിലെ കൃഷിയിടങ്ങൾ നശിച്ചു. തച്ചമ്പാറ ഗ്രാമപഞ്ചായത്തിൽ മുതുകുർശ്ശി തോട്ടം കളം കളരിക്കൽ ശങ്കരനാരായണ​െൻറ വീട് രാത്രി പൂർണമായും തകർന്നു. അയൽപക്ക വീടുകളിലാണ് ഇവർ താമസിക്കുന്നത്. തച്ചമ്പാറ ചെന്തണ്ട് തോമസ് ജോണി​െൻറ കിണർ ഇടിഞ്ഞു. കരിമ്പ ഗ്രാമപഞ്ചായത്തിലെ മോഴേനി പാഞ്ചാലിയുടെ വീട് തകർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.