ഭാരതപ്പുഴയുടെ അരിക്​ ഇടിഞ്ഞു

ഷൊർണൂർ: മാന്നനൂർ തടയണക്ക് സമീപത്തെ ഭാരതപ്പുഴയുടെ അരിക് വെള്ളിയാഴ്ച രാത്രി തകർന്നു. തടയണയുടെ കെട്ട് മുതൽ പടിഞ്ഞാറ് ഭാഗത്തേക്ക് നൂറ് മീറ്ററിലധികമാണ് ഇടിഞ്ഞത്. രാത്രിയോടെ പുഴയിൽ വെള്ളത്തി​െൻറ തോത് കുറഞ്ഞിട്ടുണ്ട്. പുഴ കരകവിഞ്ഞാൽ ഇരുനൂറിലധികം ഏക്കർ നെൽകൃഷി നശിക്കും. ചെന്നൈ-മംഗലാപുരം-തിരുവനന്തപുരം റെയിൽപാതകളും വെള്ളത്തിലാകും. വെള്ളിയാഴ്ച അരിക് ഭിത്തി തകരുമെന്ന ഭീതിയിൽ റെയിൽവേ തുടർച്ചയായി സൈറൺ മുഴക്കി അടിയന്തര സാഹചര്യം നേരിടാൻ തയാറായിരുന്നു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ചെയ്തു. ആറ് കോടിയോളം മുടക്കി രണ്ട് വർഷം മുമ്പാണ് തടയണ നിർമാണ നിർമിച്ചത്. എന്നാൽ, സംരക്ഷണഭിത്തി നിർമിക്കാത്തത് നിലനിൽപ്പിന് ഭീഷണി ഉയർത്തുന്നു. ആദ്യവർഷം മഴയിൽ കുറച്ച് ഭാഗം തകർന്നു. ഇതേ തുടർന്ന് വേനലിൽ വാണിയംകുളം പഞ്ചായത്ത് കയർ ഭൂവസ്ത്രം വിരിച്ചിരുന്നു. പടം രണ്ട്: മാന്നനൂർ ഉരുക്കുതടയണക്ക് സമീപം പുഴയുടെ അരിക് ഭിത്തി തകർന്ന നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.