മലപ്പുറം: റേഷൻ വ്യാപാരികൾക്ക് മാന്യമായ വേതന പാക്കേജ് തയാറാക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പൊതുവിതരണ സംവിധാനം ശക്തിപ്പെടണമെങ്കിൽ സർക്കാർ റേഷൻ വ്യാപാരികളെ വിശ്വാസത്തിലെടുക്കണമെന്നും കേരള സ്റ്റേറ്റ് റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് അഡ്വ. ജി. കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. മുൻമന്ത്രി ആര്യാടൻ മുഹമ്മദ്, കാടാമ്പുഴ മൂസ, അഡ്വ. എസ്. സുരേന്ദ്രൻ, എൻ. സത്യപാലൻ, കെ. രാമചന്ദ്രൻ, തോമസ് വർഗീസ്, പി. രാധാകൃഷ്ണൻ, പി.സി. ജനാർദനൻ, കളരിക്കൽ ജയപ്രകാശ്, നെട്ടയം രാമചന്ദ്രൻ, മുഹമ്മദ് ബഷീർ, കാട്ടാക്കട ബാലചന്ദ്രൻ, കെ.എ. മുഹമ്മദ്, എ.വി. പൗലോസ്, എം.ജെ. ജോർജ്, എസ്. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അഡ്വ. ജി. കൃഷ്ണപ്രസാദ് ( പ്രസി), കാടാമ്പുഴ മൂസ (വർക്കിങ് പ്രസി), അഡ്വ. എസ്. സുരേന്ദ്രൻ ( ജന. സെക്ര), കെ.ബി. ബിജു കൊട്ടാരക്കര (ട്രഷ.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.